Flash News

Nattu Media

ആത്മ സംസ്കരണത്തിന്റെ മാസത്തെ വരവേൽക്കുക: വിസ്ഡം റമദാൻ സംഗമം


കൊടിയത്തൂർ: ലോകമുസ്ലിംകൾ ഒരു ഉന്നതനായ വിരുന്നുകാരനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

നിഷ്ക്കളങ്കമായ കർമ്മങ്ങൾ കൊണ്ടു റമളാനിനെ സമ്പന്നമാക്കണം. കർമ്മ ഫലങ്ങൾ കണക്കറ്റ വർദ്ധനവോടെ പാരത്രിക ലോകത്തേക്കു നിക്ഷേപമക്കാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്നും
റമളാൻ പകലന്തികൾ മറ്റ്‌ മാസങ്ങളെപ്പോലെ അശ്രദ്ധമായി കഴിച്ചു കൂട്ടാനുള്ളതല്ല എന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിച്ച റമദാൻ സംഗമം അഭിപ്രായപ്പെട്ടു.
ചെറുവാടി പാരമൗണ്ട് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'അഹലൻ റമദാൻ' പരിപാടി  കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ ആക്ടിംഗ് പ്രസിഡൻ്റ് സി.പി അബ്ദുൽ അസീസ്  ഉദ്ഘാടനം ചെയ്തു. റഫീക്ക് സലഫി (ബുറൈദ) മുഖ്യ പ്രഭാഷണം നിർവഹിച്ചു.


അനന്തരാവകാശ നിയമം വിവാദമാക്കാൻ ശ്രമിച്ചവർ ഒക്കെയും സമർത്ഥിക്കുന്ന കാര്യങ്ങൾ യഥാർത്ഥ വസ്തുതകളുമായി പൊരുത്തപ്പെടാത്തവയാണു. പൂരുഷന്മാരേക്കാൾ സ്ത്രീകൾക്കു അനന്തര സ്വത്തിൽ ഓഹരി ലഭിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്‌. അതൊന്നും പഠിക്കാതെ അവസരങ്ങൾ മുതലെടുത്ത്‌ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും സി. പി അബ്ദുൽ അസീസ്  പറഞ്ഞു. 

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ട് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി. കെ. കബീർ, നജീബ് സലഫി, വിസ്ഡം യൂത്ത് ഭാരവാഹികളായ ഫത്തിൻ മുഹമ്മദ് സി പി, ഡോ. മുബീൻ.എം, ഹബീബ് റഹ്മാൻ, മുഫ്തി താഹിർ  വിസ്ഡം സ്റ്റുഡൻസ്  സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ജസീൽ മദനി മണ്ഡലം ഭാരവാഹികളായ മുസലിഹ്, സുഹാദ് അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)