✍️ ഗിരീഷ് കാരക്കുറ്റി
32 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ ബാബുരാജ് 28/2/2023 ന് സർവീസിൽ നിന്ന് വിരമിക്കുകയാണ് .
മുക്കത്തെ പുരോഗമന പ്രസ്ഥാനത്തിന് വളക്കൂറുള്ള ചരിത്രപ്രസിദ്ധമായ കച്ചേരിയിൽനിന്നും, യുവജന പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിൽക്കുന്ന സമയത്ത് അധ്യാപകനാകണമെന്നായിരുന്നു മോഹമെങ്കിലും, B.Ed നും HDC ക്കും അഡ്മിഷനുള്ള കത്ത് ഒരുമിച്ച് ലഭിച്ചപ്പോൾ സഹകരണ കോഴ്സ് തെരഞ്ഞെടുക്കുകയായിരുന്നു.
തുടർന്ന് HDC ക്കുശേഷം ,
1989 ൽ അഗസ്ത്യൻമുഴിയിലെ ഐഡിയൽ പാരൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയം.1990 ൽ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ പന്നിക്കോട്ടെ ഇടുങ്ങിയ കോണിപ്പടി കയറുമ്പോൾ ,അന്നത്തെ ഭരണസമിതിയുടെ പ്രസിഡണ്ട് രമേശേട്ടനും എസി മൊയ്തീൻ കാക്കയുൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്കും സഹകാരികൾക്കുമറിയില്ലായിരുന്നു , ഈ കപ്പലിനു നേരെ ആർത്തിരമ്പിവരുന്ന തിരമാലകളെ തള്ളി മാറ്റി ലക്ഷ്യത്തിലെത്തിക്കുന്ന ഊർജ്ജസ്വലനായ കപ്പിത്താനായി തീരുമദ്ദേഹമെന്ന് .
ഗ്രാമീണ ജനതക്കാശ്വാസമായും, കാർഷിക വാണിജ്യ രംഗത്ത് ഗ്രാമത്തിന്റെ വളർച്ചയിൽ നട്ടല്ലായി നിൽക്കുന്ന കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക്... വളർച്ചയുട പടവുകൾ താണ്ടി ജനഹൃദയം കവർന്ന് വിജയകൊടിയേന്തി മുന്നേറുമ്പോൾ... ഇരട്ടി മധുരം പകർന്ന്...സഹകാര്യം മാസിക ഏർപ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച Chief Executive Officer (CEO) ക്കുള്ള പുരസ്ക്കാരം കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ കെ ബാബുരാജിന് ലഭിച്ചപ്പോൾ... നാടും നാട്ടാരും ഒരേ സ്വരത്തിലന്നുപറഞ്ഞു, "അർഹതക്കുള്ള അംഗീകാരമെന്ന് "
മൂന്ന് ദശാബ്ദത്തോളം സത്യസന്ധതയും അർപ്പണ മനോഭാവവും കൈമുതലാക്കി, ലക്ഷ്യം തെറ്റാതെ ബാങ്കിനെ നന്മയുടെ ബഹുമുഖതയിലേക്ക് നയിച്ച് ഒന്നാമതാക്കാൻ ശ്രമിച്ച് . കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കൊടികൂറ ഉയർത്തി പിടിച്ച 'അമരക്കാരൻ' സഹകരണ വീഥിയിലൂടെ തുടങ്ങിയ ജൈത്രയാത്രക്ക് ഒരർത്ഥത്തിൽ ഔപചാരികതയുടെ പേരിൽ പരിസമാപ്തി കുറിക്കുമെങ്കിലും കേരളത്തിൽ ഒന്നാമനായി ശിരസുയർത്തി നിൽക്കാൻ ഈ നന്മ മരത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ച പ്രിയപ്പെട്ട കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബാബുവേട്ടന് ഹൃദയാഭിനന്ദനങ്ങൾ... തുടർന്നും സഹകരണ പ്രതീക്ഷയോടെ.. വരും നാളുകളിൽ ഒപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരു നാടിനെയാകെ പുരോഗതിയുടെ കൊടുമുടിയിലേറ്റിയ സാമ്പത്തിക ഉറവിടത്തിന് കൈകോർത്ത നാട്ടുകാരൊന്നിച്ച്, ഗ്രാമത്തിന്റെ പുരോഗതിക്ക് നാന്ദി കുറിച്ച ആ കപ്പിത്താനെ ഔദ്യോഗികതയുടെ പേരിൽ ഇന്നിന്റെ സായംസന്ധ്യയിൽ യാത്രയാക്കുകയാണ് .
ഇന്ന് വൈകിട്ട് 4 മണിക്ക് പന്നിക്കോട്ടെ ഏഴു യുപി സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിൽ നിങ്ങളെ ക്ഷണിക്കുന്നു കുടുംബസമേതം സ്നേഹപൂർവ്വം .
Tags:
KODIYATHUR
