Flash News

Nattu Media

റമദാൻകിറ്റ് വിതരണം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ്


കൊടിയത്തൂർ : എല്ലാവർഷവും കൊടിയത്തൂർ യൂണിറ്റിലെ മെമ്പർമാർക്ക് മുഴുവനും നൽകിവരുന്ന റമദാൻ കിറ്റ് ഈ വർഷവും കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വിതരണം ചെയ്തു. യൂണിറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഉബൈദ് യൂണിവേഴ്സൽ അധ്യക്ഷനായിരുന്നു. അനീഫ ടി. കെ. സ്വാഗതം പറഞ്ഞു. ഏകോപന സമിതി മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, എ. എം. ബി. സ്റ്റോർ ഉടമക്ക് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. 


      ചടങ്ങിൽ എച്ച്. എസ്. ടി. അബ്ദുറഹിമാൻ, അഫ്സൽ കെ. സി., മുഹമ്മദ് സി.പി , സി. കെ. മുഹമ്മദ്, വി. കെ. ആലിക്കുട്ടി, ലത്തീഫ് പുൽപറമ്പിൽ, യൂത്ത് വിങ്ങ് സെക്രട്ടറി അബ്ദുൽ ബാസിത്. പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി. പി. നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)