Flash News

Nattu Media

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: എം.എസ്.എഫ് സംസ്ഥാന പാത ഉപരോധിച്ചു


മുക്കം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പി.സി ജങ്ഷനിൽ സംസ്ഥാന പാത ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട്, ജനറൽ സെക്രട്ടറി അലി വാഹിദ്, വൈസ് പ്രസിഡന്റ് എ.പി നിഷാൽ, സെക്രട്ടറി ഷബീൽ കൊടിയത്തൂർ, മുബഷിർ മലാംകുന്ന്, സജാദ് കോട്ടയിൽ, ജാവിദ് അലി, ഷെഫീഹ് കാതിയോട്, കെ.സി യാസീൻ, കെ.ടി ശഹൽ, ഇബ്നു ബിൻഷാദ് നേതൃത്വം നൽകി. സംസ്ഥാനപാത ഉപരോധിച്ച പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)