Flash News

Nattu Media

ദേശാഭിമാനി -നന്തിലത്ത് 'ഖത്തർ സോക്കർ' പ്രവചന മത്സര വിജയിയായ കൊടിയത്തൂർകാരൻ സി കെ സുബൈറിന് കാർ സമ്മാനിച്ചു


ഖത്തർ പുൽ മൈതാനങ്ങളെ വിസ്മയിപ്പിച്ച ഫുട്ബോൾ ലോകകപ്പ് ലഹരിക്കൊപ്പം  ദേശാഭിമാനിയുടെ "ഖത്തർ സോക്കർ " 2022 പ്രവചന മത്സരത്തിൽ പങ്കുചേർന്ന് വിജയിച്ച കൊടിയത്തൂർ സ്വദേശി സി കെ സുബൈറിന് കായിക മന്ത്രി വി. അബ്ദുറഹിമാൻ മാരുതി ആൾട്ടോ  കാറിന്റെ താക്കോൽ കൈമാറി.

ചടങ്ങിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി പരമേശ്വരൻ  അധ്യക്ഷനായി,
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പ്രതിഭകളായ സി വി പാപ്പച്ചൻ ,ഐ എം വിജയൻ ,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ ആർ സാംബശിവൻ,നന്തിലത്ത് ജി-മാർട്ട് സിഇഒ പി എ സുബൈർ എന്നിവർ സംസാരിച്ചു..

കൂടാതെ ലോകകപ്പ് മത്സരങ്ങൾ നടന്ന എല്ലാ ദിവസങ്ങളിലും വിജയികളെ  പ്രവചിച്ച 30 പേർക്ക് എൽഇഡി ടിവികൾ സമ്മാനമായി നൽകി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)