Flash News

Nattu Media

സാമൂഹികസ്പർദ്ധ ലക്ഷ്യമാക്കുന്നവരെ കരുതിയിരിക്കണം : വിസ്ഡം യൂത്ത്


കൊടിയത്തൂർ : ഇന്ത്യയുടെ പൈതൃകത്തെ വിസ്മൃതിയിലാക്കാൻ സ്ഥലനാമങ്ങൾ മാറ്റണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ നിരീക്ഷണം ആശാവഹമാണെന്നും
സാമൂഹ്യസ്പർദ്ധ വളർത്താൻ ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ കരുതിയിരിക്കണമെന്നും വിസ്ഡം യൂത്ത്  കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിച്ച ലോഗിൻ നേതൃസംഗമം അഭിപ്രായപ്പെട്ടു.

നിത്യോപയോഗ സാധനങ്ങൾക്കും ഗ്യാസ് സിലിണ്ടർ പോലുള്ള ഗാർഹികോപകരണങ്ങൾക്കും വിലയേറുന്നത് ജീവിതം ദു:സഹമാക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ അധികാരികൾ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.


വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ജംഷീർ എ.എം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് അസ്വീൽ.സി.വി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ ഭാരവാഹികളായ അസ്ഹർ ഫറോക്ക്, ശിഹാബ് കാട്ടുകുലങ്ങര, സാബിർ വടിയിൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ ഫത്തിൻ മുഹമ്മദ്.സി.പി, ഡോ മുബീൻ എം, ഹബീബ് റഹ്മാൻ, സുഹൈൽ എരഞ്ഞിമാവ്, മുഫ്തി താഹിർ, സർജാസ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)