Flash News

Nattu Media

'മാജിക് ഗോൾ' : ഗവ.എൽ പി സ്കൂൾ കഴുത്തൂട്ടിപുറായ ഫുട്ബാൾ മേള ആവേശകരമായി


കൊടിയത്തൂർ : 'മാജിക് ഗോൾ' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ പിടിഎ കമ്മറ്റി സംഘടിപ്പിച്ച ഫുട്ബാൾ മേള ആവേശകരമായി.

 ആൺകുട്ടികളേയും പെൺകുട്ടികളേയും പി എസ് ജി, അൽ നസർ , റിയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ എന്നീ ടീമുകളായി തരംതിരിച്ച്    ചുള്ളിക്കാപറമ്പ് ടർഫിൽ സംഘടിപ്പിച്ച  മേള ദേശീയ റഫറി പാഴൂർ വായോളി മൂസ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ത്രഡ് ആർടിസ്റ്റ്  അനിൽ ചുണ്ടേൽ മുഖ്യാതിഥിയായിരുന്നു. ഐൻബാൾ ദേശീയ ടീം ക്യാപ്റ്റൻ നിയാസ് പുതിയോട്ടിൽ കളിക്കാരെ പരിചയപ്പെട്ടു.പുറായൻസ് ഹെൽപിംഗ് ഹാൻഡ്സ് ക്ലബ്ബ് മത്സരം നിയന്ത്രിച്ചു.



പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിസന്റ് ശിഹാബ് തൊട്ടിമ്മൽ , ട്രഷറർ പി കെ ശിഹാബ്, ഷമീർ ചാലക്കൽ, എ കെ ഹാരിസ് എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും  സീനിയർ അസിസ്റ്റന്റ്  സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. വിജയികൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.


മുജീബ് തൊട്ടിമ്മൽ , ശിഹാബ് പുതിയോട്ടിൽ, ഷംസുദ്ദീൻ കുന്നത്ത് ഫായിസ് ,റസിയ ,ഫരീദ പൊക്കുന്ന്, രഹ് ന സാലിം , സൗമ്യ പന്നിക്കോട്,  എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)