Flash News

Nattu Media

സർഗ ശേഷികൾ വളർത്താൻ കയ്യെഴുത്ത് മാസികൾ പ്രചോദനമാകും: സി.അബൂബക്കർ മാസ്റ്റർ


കൂളിമാട് : സർഗ ശേഷികൾ വളർത്താൻ കയ്യെഴുത്ത് മാസികൾ പ്രചോദനമാകുമെന്ന് കൂളിമാട് ഐ സി സി സെക്രട്ടരി സി.അബൂബക്കർ മാസ്റ്റർ പറഞ്ഞു. കൂളിമാട് സലഫി മദ്റസ വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡൻസ് എഡിറ്റർ അമീന കരീം ഏറ്റുവാങ്ങി. 
സി ഐ ഇ ആർ   സംസ്ഥാനതല  രചനാ മത്സരത്തിന് വേണ്ടി തയ്യാറാക്കിയതാണ് മാഗസിൻ.
മുൻ വർഷങ്ങളിൽ സംസ്ഥാന തലത്തിൽ യഥാക്രമം ഒന്ന്, മൂന്ന് സ്ഥാനങ്ങളും കഴിഞ്ഞ വർഷം പ്രത്യേക അവാർഡും കൂളിമാട് സലഫി മദ്റസക്ക് ലഭിച്ചിരുന്നു. ഈ വർഷവും നേട്ടം  പ്രതീക്ഷിക്കുന്നതായി സ്റ്റുഡൻസ് എഡിറ്റർ പ്രത്യാശ പ്രകടിപ്പിച്ചു. ആമിന കരീം, പി.നസ്റിൻ  , വി.റിയ  തുടങ്ങി എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ കഠിനമായ പരിശ്രമഫലമായാണ് ഈ
 മാഗസിൻ തയ്യാറാക്കിയത്. പി.ഹാരിസ്  , കെ.എം.യൂനുസ്, എ. സാലിം,ഫാഇസ് മസ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)