Flash News

Nattu Media

പ്രകാശ പൂരിത ഗ്രാമം.ആദ്യ ഘട്ട ഉദ്ഘാടനം നിർവഹിച്ചു


കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ സമ്പൂർണ തെരുവ് വിളക്ക് സ്ഥാപിക്കൽ പദ്ധതിയായ "പ്രകാശപൂരിതഗ്രാമം"പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ സ്ട്രീറ്റ് മെയിൻ സ്ഥാപിച്ചതിന്റെയും തെരുവ്t വിളക്കുകളുടെയും ഉത്ഘാടനം പത്തനാപുരം പള്ളിപ്പടിയിൽ ബഹുമാനപ്പെട്ട  ഏറനാടിന്റെ വികസന നായകൻ പി.കെ.ബഷീർ എം. എൽ. എ  നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. പി സഫിയ അദ്ധ്യക്ഷത വഹിച്ചു.
നാളിതുവരെയായി സ്ട്രീറ്റ് മെയിൻ ഇല്ലാതെ ഓരോ പോസ്റ്റിലും സ്ഥാപിച്ച ലൈറ്റിലേക്ക് നേരിട്ട് കണക്റ്റ് രൂപത്തിലായിരുന്നു തെരുവ് വിളക്കുകൾ.
 കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുഴുവനും തെരുവ് വിളക്കു സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അരീക്കോട് പാലം മുതൽ വാലില്ലാപുഴ വരെയും കുറ്റൂളി മുതൽ പെരിങ്കടവ് പാലം വരെയും കുനിയിൽ ന്യൂ ബസാർ മുതൽ എട ശേരികടവ് പാലം വരെയുമാണ് ഇപ്പോൾ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത് .   പന്നിക്കോട് KSEB ഓഫീസ് പരിധിയിലുള്ള എടക്കണ്ടിപ്പൊറ്റ - തൃക്കളയൂർ , കവിലട, കല്ലിട്ടപ്പാലം, കല്ലായി എന്നിവിടങ്ങളിലെ പ്രവൃത്തി പുരോഗമിച്ച് വരുന്നു.
മറ്റുള്ള പ്രദേശങ്ങളിലേക്ക് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള തുക 2023-24 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. പി. എ റഹ്മാൻ, സ്ഥിരം സമിതി ചെർമാൻമാരായ സി. കെ. സഹ് ല മുനീർ, ജംഷീറ ബാനു, വാർഡ് മെമ്പർമാരായ റഫീഖ് ബാബു, എം. എം മുഹമ്മദ്‌, ശഹർബാൻ,എം. ഷൈജു, ധന്യ ഫ്രാൻസിസ്, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. എ. ഷുക്കൂർ, ആസൂത്രണ സമിതി അംഗം നജീബ് കാരങ്ങാടൻ, മുൻ മെമ്പർ ഉസ്മാൻ, എൻ. വി. ഷഫീഖ് അലി മാസ്റ്റർ ,ടി. പി.മുഹമ്മദ്‌, ഷബീർ ബാബു, എൻ. വി. ഹമീദ് മാസ്റ്റർ ,കെ. എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയർ സുരേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .വാർഡ് മെമ്പർ എം.പി അബ്ദുറഹ്മാൻ സ്വാഗതവും സബ് എഞ്ചിനീയർ അഷ്‌റഫ്‌  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)