Flash News

Nattu Media

സി പി എം സമരം രാഷ്ട്രീയ പ്രേരിതം


കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് സി പി എം മെമ്പർമാർ ഇറങ്ങിപ്പോയത് രാഷ്ട്രീയ പ്രേരിതമായാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി എന്നിവർ പറഞ്ഞു. തൊഴിലുറപ്പ് അസിസ്റ്റൻ്റ് എൻജിനീയർ ഇൻ്റർവ്യൂവുമായി ബന്ധപ്പെട്ട് വേണ്ടത്ര പ്രാതിനിധ്യമില്ലാത്തതിനാൽ 23ന് നടന്ന ഇൻ്റർവ്യു റദ്ദാക്കാനും പുതിയത് നടത്തുന്നതിനും ഭരണ സമിതി തീരുമാനമെടുത്തതാണ്. ഇക്കാര്യം പ്രതിപക്ഷ മെമ്പർമാർക്കും അറിയാം.., എന്നാൽ നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി അവർ ഇറങ്ങിപ്പോവുകയായിരുന്നു എന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ 2 വർഷമായി നല്ല നിലയിൽ ഭരണം നടത്തുന്ന ഗ്രാമ പഞ്ചായത്തിനെതിരെ ഒരു ആരോപണവും ഉന്നയിക്കാനില്ലാത്ത പ്രതിപക്ഷത്തിൻ്റെ ഇത്തരത്തിലുള്ള സമരം കൊണ്ട് ഭരണസമിതിയെ ഭയപ്പെടുത്താനാവില്ലന്നും അവർ പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)