Flash News

Nattu Media

കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ പഠനോത്സവം 'ഷൈനിംഗ് സ്കൈ' സമാപിച്ചു


കൊടിയത്തൂർ : ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ  ജനകീയ വിലയിരുത്തൽ  നടത്തുന്നതിന്റെ ഭാഗമായി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ  'ഷൈനിംഗ് സ്കൈ' എന്ന തലക്കെട്ടിൽ പഠനോത്സവം സംഘടിപ്പിച്ചു.
 വിദ്യാർഥികൾ  ഒരു വർഷം കൊണ്ട് കരസ്ഥമാക്കിയ പഠനനേട്ടങ്ങൾ  വിവിധ വ്യവഹാര രൂപങ്ങളിൽ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു.
കലാവിഷ്കാരം,സ്ക്രീൻ ഷോ,കിഡ്സ് ഷോപ്പി,ഇംഗ്ലീഷ് ചാറ്റ്, അറേബ്യൻ ആർട്ട്,എഴുത്തോല, ഡോക്യുമെന്ററി,പഠനോൽപ്പന്ന പ്രദർശനം, ശേഖരണങ്ങൾ,ഗണിത ഒപ്പന തുടങ്ങിയ വൈവിധ്യമാർന്ന അവതരണങ്ങൾ നടന്നു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.മാവൂർ ബി പി സി  ജോസഫ് തോമസ് മുഖ്യാതിഥിയായിരുന്നു. സൗത്ത് കൊടിയത്തൂർ എസ് കെ എ യു പി എസ്  പ്രധാനധ്യാപിക ഖദീജ എ കെ ,ചുള്ളിക്കാപറമ്പ് ജി.എൽ പി സ്കൂൾ പ്രധാനധ്യാപിക നഫീസ കുഴിയങ്ങൽ ,മാവൂർ ബി ആർ സി കോഡിനേറ്റർ സഫിയ കെ പി എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും  സീനിയർ അസിസ്റ്റന്റ്  സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
ഷമീറ കക്കോടി, ഫരീദ പൊക്കുന്ന്,സുസ്മിന , നജ്മുന്നീസ,രഹ് ന സാലിം , സൗമ്യ പന്നിക്കോട്, കെ സാറ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)