ചെറുവാടി KNM സലഫി മദ്റസയുടെ മുപ്പത്തി ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച് 3 ദിവസങ്ങളിലായി നടന്ന സ്പോർട്സ് മീറ്റിന്റെ സമാപന പൊതു യോഗം വാർഡ് മെമ്പർ മജീദ് റിഹ് ല ഉത്ഘാടനം ചെയ്തു.
യോഗത്തിൽ മദ്റസ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് അലവി ബംഗാളത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുസ്സലാം കോട്ടൻ , സെക്രട്ടറി വി പി മുഹമ്മദ് മാസ്റ്റർ , വൈസ് പ്രസിഡന്റ് ജമാൽ കുറുവാടങ്ങൾ , PTA പ്രസിഡന്റ് മഹ്റൂഫ് മാസ്റ്റർ , വൈസ് പ്രസിഡന്റ് സിവി സുബൈർ , മദർ PTA വൈസ് പ്രസിഡന്റ് തസ്‌ലീന അൻവർ , MGM പ്രസിഡന്റ് ശാഹിദ ബിൻസർ , സെക്രട്ടറി നഫീസ അർനിക്കൽ എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് വാർഡ് മെമ്പർ മജീദ് റിഹ് ല മെഡലുകൾ സമ്മാനിച്ചു. വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന വാർഷികാഘോഷത്തിന്റെ സമാപനം 2023 മെയ് 5ന് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കുന്നതാണ്
Tags:
CHERUVADI
