✍️ ഗിരീഷ് കാരക്കുറ്റി
വടക്ക് കുറ്റിപ്പൊയിലും തെക്ക് കയ്യൂണ മലയും അതിരിടുന്ന കാരക്കുറ്റി എന്ന കൊച്ചുഗ്രാമം. കാരമുള്ളിന്റനാട്ടുകാർ ആദ്യാക്ഷരം കുറിക്കാൻ കോട്ടകയറി കോട്ടമ്മൽ ജി എൽ പി സ്കൂളിൽ പഠിക്കുന്ന കാലം. കാലവർഷം ഇടക്കിടക്ക് ഭീകര താണ്ഡവമാടുമ്പോൾ തികച്ചും ഒറ്റപ്പെടുമ്പോൾ, തൊട്ടടുത്ത സ്ക്കൂളിലെത്താൻ പ്രയാസപ്പെട്ടപ്പോൾ ,സ്വന്തം ഗ്രാമത്തിൽ എന്തുകൊണ്ട് മാതൃവിദ്യാലയം എന്ന ആശയത്തിനു ചിറകുമുളച്ചു.
കേരള സംസ്ഥാന രൂപീകരണത്തോടെ അധികാരമേറ്റ സഖാവ് ഇ എം.എസ് നമ്പൂതിരിപ്പാട് പ്രഥമ കേരള മുഖ്യമന്ത്രിയും ,ജോസഫ് മുണ്ടശ്ശേരി മാസ്റ്റർ വിദ്യാഭ്യാസ മന്ത്രിയുമായി നിൽക്കുന്ന കാലഘട്ടത്തിൽ സഖാക്കൾ.സി. ആലി ,തേലേരി മുഹമ്മദ്, പള്ളി തൊടിക മുഹമ്മത് എന്നിവർ നേതാക്കളായ ചാത്തുണ്ണി മാസ്റ്ററെയും, വി.ടി.അച്ചുതൻ നായർ തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും കാരക്കുറ്റി സർക്കാർ എൽ .പി .സ്ക്കൂൾ അനുവദിക്കാൻ അപേക്ഷ നൽകുകയും ചെയ്തു. ഉടനടി 1957മെയ് മാസത്തിൽ സ്ക്കൂൾ അനുവദിച്ച് ഉത്തരവുമിറങ്ങി ..
എകാധ്യാപക വിദ്യാലയം എന്ന രൂപത്തിലായിരുന്നു തുടക്കം . പന്നിക്കോട്ടെ പരേതനായ നമ്പീശൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ, ആദ്യ വിദ്യാർത്ഥിയായി റജിസ്ടറിൽ സ്ഥാനം പിടിച്ചത് വിളക്കോട്ടിൽ കുന്നത്ത് ഹസ്സൻകുട്ടിയും.
ആദ്യ ബാച്ചിൽ തന്നെ 36 കുട്ടികളുണ്ടായിരുന്നു. ഗ്രാമത്തിന് സ്വന്തമായി സർക്കാർ വിദ്യാലയം ഗ്രാമവാസികൾ ഒന്നടങ്കം സന്തോഷത്തോടെ വരവേറ്റു.എന്നാൽ വിദ്യാലയം നാടിന് സ്വന്തമാക്കാൻ സ്ഥലവും കെട്ടിടവും ഇല്ലാതെ വന്നപ്പോൾ കാരക്കുറ്റി മദ്രസ്സ കമ്മിറ്റി താൽകാലികം കെട്ടിടം വിട്ടുകൊടുത്തു സഹായത്തിനെത്തി.
പിന്നിട് സ്കൂളിന് കൂടുതൽ സൗകര്യത്തിന് വേണ്ടി മുസ്ല്യാരകത്ത് എം സി .മുഹമ്മത് എന്ന വ്യക്തിയുടെ സന്മനസ്സുകൊണ്ട് വാടക കെട്ടിടവും സ്ഥലവും യാഥാർത്ഥ്യമാക്കി .
ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി .ഇരുന്നൂറിൽ പരം കുട്ടികൾ ആദ്യാക്ഷരം കുറിച്ച മാതൃവിദ്യാലയം സർക്കാറിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾ മൂലം മുട്ടിന് മുട്ടിന് അൺ എയിഡഢ് വിദ്യാലയങ്ങൾ മുളച്ചുപൊന്തിയപ്പോൾ ,കാലത്തിന്റെ രഥചക്രം ആധുനികതയെ വരവേറ്റപ്പോൾ, കുട്ടികളുടെയെണ്ണം കുറഞ്ഞപ്പോൾ ലാഭകരമല്ല എന്ന പേരിൽ കാരക്കുറ്റി ജീ എൽ പി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവായി.
ജീർണ്ണിച്ച കെട്ടിടം ഏതു നിമിഷവും നിലം പൊത്തുമെന്നായപ്പോൾ എല്ലാം പ്രതീക്ഷയും മങ്ങി.എന്നാൽ പിന്നീട് അധികാരത്തിൽ വന്ന കേരള മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ധൻ സർക്കാറിന്റെ ധീരമായ ഉത്തരവിറങ്ങി, ലാഭകരമല്ല എന്ന പേരിൽ ഒരു വിദ്യാലയവും കേരളത്തിൽ അടച്ചു പൂട്ടേണ്ടതില്ല എന്ന പ്രഖ്യാപനം ആഹ്ളാദഭരിതമാക്കി.
പിന്നീട് കാലം കരുതി വെച്ച കൊടിയത്തൂരിന്റ സാസ്കാരിക നായകൻ ഇ .ഹുസ്സൻ മാസ്റ്റർ ഹെഡ്മാസ്റ്റർ അയി എത്തിയപ്പോൾ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.രമേശ് ബാബുവും ,സി .ടി .സി .അബ്ദുല്ല വൈസ് പ്രസിഡണ്ടുമായ ഭരണസമിതി തേരു തെളിച്ചപ്പോൾ, ഗ്രാമ പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും ഒരു ലക്ഷം രൂപ നാട്ടുകാരും പിരിച്ച് നൽകിയപ്പോൾ സ്കൂളിന് സ്വന്തമായി സ്ഥലം വിലക്ക് വാങ്ങി... ചരിത്രത്തിൽ ഇടം നേടി ...
പിന്നീട് കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 'എസ് എസ് എ'ഫണ്ടിൽ നിന്ന് ഇന്നു കാണുന്ന കെട്ടിടങ്ങളും ഉയർന്നു വന്നു.....എം എൽ എ മാരായ ജോർജ് എം തോമസ്, സി.മോയിൻകുട്ടി എന്നിവർ കമ്പ്യൂട്ടറുകൾ അനുവദിച്ചു തന്നു,
പിന്നീട് ,LDF കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചപ്പോൾ നാട്ടുകാരനായ ശ്രീ കെ.ടി.മൻസൂർ ബ്ലോക്ക് മെമ്പറായ സമയത്ത് ഒരു ലക്ഷം രൂപ അനുവദിച്ച് കഞ്ഞിപ്പുര നിർമ്മിച്ചതും ,. വേൾഡ് ബാങ്കിന്റെ ഫണ്ട് വന്നപ്പോൾ രണ്ട് ക്ലാസ്സ് റൂമിന് ഫണ്ട് കിട്ടിയപ്പോൾ റസാക്ക് കൊടിയത്തൂരും നാട്ടുകാരു സഹായിച്ച് കെട്ടിടം ഉണ്ടാക്കി എന്നാൽ വേൾഡ് ബാങ്ക് ഫണ്ട് പിന്നീട് നഷ്ടപ്പെടുകയും പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുള്ള മുൻകൈ എടുത്ത് ഒന്നാം ഘടു ലഭ്യമാക്കുകയും ചെയ്തു... എന്നാൽ വേൾഡ് ബാങ്ക് ഫണ്ട് പിന്നീട് കിട്ടിയില്ല... അതു കാരണം ഗ്രാമ പഞ്ചായത്ത് കാരക്കുറ്റി സ്കൂൾ നവീകരണത്തിന്റെ ഭാഗമായി രണ്ടു ലക്ഷം രൂപ അനുവദിച്ചു. മുതൽ മുടക്കിയ വ്യക്തികൾക്കും മറ്റും ലഭ്യമാക്കി കൊടുത്തു.
കാരക്കുറ്റിയിലെയും പരിസരപ്രദേശങ്ങളിലെയും സംസ്കാരിക ക്ലബുകൾ നാട്ടുകാർ എണ്ണിയാലൊടുങ്ങാത്ത ആളുകൾ നൽകിയ സഹായസഹകരണങ്ങൾ വിസ്മരിക്കാൻ കഴിയില്ല ..
നഷ്ടപ്പെട്ട ദിനരാത്രങ്ങൾ വീണ്ടെടുത്ത് സർക്കാരും ഗ്രാമ പഞ്ചായത്തും ഗ്രാമവാസികളും ഒത്തൊരുമിച്ചപ്പോൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റപ്പോൾ ,പ്രീ പ്രൈമറിയും മറ്റും സ്ക്കൂൾ അംഗണത്തിൽ ആരംഭം കുറിച്ചപ്പോൾ, വീണ്ടും കെട്ടിട സൗകര്യമില്ലാതെ വീർപ്പുമുട്ടിയപ്പോൾ ,മുൻ പി.ടി.എ.പ്രസിസണ്ട് ബിജുവും, പ്രധാനാദ്യാപിക ഹസീന ടീച്ചറുടെയും സമയോജിതമായ ഇടപെടലുമായപ്പോൾ എം എൽ എ ശ്രീ.ജോർജ് എം തോമസ്.പുതിയ കെട്ടിടത്തിന് 15 ലക്ഷം രൂപ അനുവദിച്ച് തന്നതും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കി മാതൃക കാട്ടി.ഇതും സ്കൂളിന്റെ ചരിത്രത്തിലിടം പിടിച്ചു.
പിന്നീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിൽ ശൗചാലയം നിർമ്മിച്ചതും പൊൻ തൂവലായി .
അറുപത്തിയാറ് സംവൽസരങ്ങൾ പിന്നിട്ട ഗ്രാമത്തിന്റെ കൊടിമരമായ കാരക്കുറ്റി ജി.എൽ.പി സ്കൂളിന്റെ
66 ാം വാർഷികാഘോഷം ഇന്നിന്റെ സായാഹ്നത്തിൽ കാലം കരുതി വെച്ച തിരുവമ്പാടിയുടെ വികസന നായകൻ ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുകയാണ്.
പ്രിയങ്കരിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ശംലൂലത്ത്,മറ്റ് ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുകരും പങ്കെടുക്കുന്ന ചടങ്ങ് ധന്യമാക്കാൻ നിങ്ങളെയെല്ലാവരെയും ക്ഷണിക്കുന്നു, കുടുംബ സമേതം ഞങ്ങളെ കാരക്കുറ്റിയിലേക്ക്... 1957 ൽ ഞങ്ങൾക്കേകിയ ഈ ''ഗ്രാമചൂട്ട്'' ്് അണയാതൊരിക്കലും കണ്ണിലെണ്ണഴൊഴിച്ച് കാത്തിടും ഞങ്ങൾ...
Tags:
THE CRITIC
