കൂളിമാട് :സമുദായത്തെ ഉന്നതിയിലെത്തിച്ച നേതാക്കളായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളുമെന്ന് എസ്. കെ.എസ് ബി.വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ഭാരിച്ച ചുമതലകൾ നിർവ്വഹിച്ചിരുന്ന അവർ കാണിച്ച് തന്ന പാതയിൽ ഒരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരലി തങ്ങൾ ചെയർ മലയമ്മയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു. എൻ.പി.ഹംസ മാസ്റ്റർ, സി.എ.ശുകൂർ മാസ്റ്റർ, സയ്യിദ് ഫിർദൗസ് തങ്ങൾ, പി.സി.യൂസഫ് ഫൈസി, അസീസ് മുസ്ലിയാർ, എൻ.പി.ഹമീദ് മാസ്റ്റർ ,മൊയ്തു മലയമ്മ, ഇബ്രാഹീം ഹാജി വെണ്ണക്കോട്, സലാം മലയമ്മ , അയ്യൂബ് കൂളിമാട്, കുഞ്ഞി മരക്കാർ മലയമ്മ തുടങ്ങിയവർ സംസാരിച്ചു.
Tags:
KOOLIMAD
