മുക്കം: ഈ വർഷത്തെ എസ്.എസ്.എൽ .സി പരീക്ഷക്ക് നാളെ തുടക്കമാകും.മലയോരത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷക്കിരിക്കുന്നത് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലാണ്.744 പേരാണ് ഈ വർഷം പരീക്ഷക്കിരിക്കുന്നത്. അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ആരംഭിച്ച വിവിധ കർമ്മ പദ്ധതികൾ പൂർത്തീകരിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ ഹാളിലേക്ക് പോകുന്നത്. പോയ വർഷം ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ള വിദ്യാലയമെന്ന നിലയിൽ ഈ വർഷവും മികച്ച നേട്ടം കൈവരിക്കാനാകുമെന്ന് ഹെഡ്മാസ്റ്റർ ജി. സുധീർ പറഞ്ഞു. എഡ്യു കെയറിനു കീഴിലായി പ്രത്യേക പഠന ക്യാമ്പുകൾ, രാത്രി കാല ശില്പശാല, സീരീസ് ടെസ്റ്റുകൾ, രക്ഷാകർതൃ സംഗമങ്ങൾ, ഗൃഹ സമ്പർക്ക പരിപാടി, പഠന ശാക്തീകരണ പ്രോഗ്രാം, പഠന പിന്നോക്കം നിൽക്കുന്നവർക്കായി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഫിനിഷിംഗ് ടച്ച് എന്നിവ ഇതിനോടകം, പൂർത്തീകരിച്ചു.
Tags:
KODIYATHUR
