Flash News

Nattu Media

വിലയേറിയ സമ്മാനം



രചന : ഗിരീഷ് കാരക്കുറ്റി

കിഴക്കൻ മലയോര  മേഖലയിലെ കുന്നിൻ ചെരുവിലെ സാധാരണ കുടുംബത്തിൽ ജനിച്ച ദാമു പൊതുവെ സൗമ്യനും സുന്ദരനുമായിരുന്നു.


കൂലിപണിക്കാരനായ അദ്ദേഹം വില കൊടുത്ത് ഒരു മൊബൈൽ ഫോൺ കരസ്ഥമാക്കി.

എസ് എസ് എൽ സി വരെ പഠിച്ച ദാമുവിന് ഇംഗ്ലീഷും ഹിന്ദിയും ഒന്നും നല്ല  വശമില്ലായിരുന്നു. എങ്കിലും ഗൂഗിൾ ട്രാൻസിലേറ്റ്  ആപ്പ് പ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി.

ആയിടക്ക് അപ്രതീക്ഷിതമായി ''എം.ടി ഖുർസു'' എന്ന പേരിൽ സൗന്ദര്യവതിയായ ഒരു റുമാനിയൻ യുവതിയുടെ ഫേസ് ബുക്ക് റിക്വസ്റ്റ് അവനെ തേടിയെത്തി, മറിച്ചൊന്നും  ആ ലോചിക്കാതെ അവനത് സ്വീകരിച്ചു.


ഗൂഗിൾ ട്രാൻസിലേറ്റിലൂടെ മെസഞ്ചറിൽ ചാറ്റിങ്ങും തുടങ്ങി ,പരസ്പര പരിചയപ്പെടലിൽ അവൻ്റെ വാട്സ്ആപ്പ് നമ്പർ , പേര്, ഡീ റ്റെയിൽസ്, കുടുംബ ചരിത്രം ,ജോലി, സാമ്പത്തിക നില എല്ലാം അടുത്തറിഞ്ഞവൾ, പ്രണയ കൊട്ടാരത്തിലേക്ക് 

ക്ഷണിച്ചവനെ .മറ്റൊന്നും ചിന്തിക്കാതെയവൻ  പരസ്പരം പിരിയാൻ കഴിയാത്ത വിധം പ്രണയത്തിലായി.


ഊണുറക്കമില്ലാത്ത വിധത്തിൽ മധുരസ്വപ്നങ്ങൾ നെയ്തവൻ പ്രണയത്തിൻ്റെ കൊടുമുടിയേറി. റുമാനിയക്കാരിയായ  സ്കോട്ടിലാൻ്റിൽ ലിവർപൂളിൽ ഗ്ലോബൽ ഷിപ്പിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന  ഖുർസു അവനെ പോലെ അവിവാഹിതയായിരുന്നു. പലപ്പോഴും ലിവർപൂൾ നദി ക്കരയിൽ നിന്ന് വീശിയടിക്കുന്ന ശീതക്കാറ്റിനെ വകവെക്കാതെയവൾ വീഡിയോ കാൾ ചെയ്തവനെ രസിപ്പിക്കാറുണ്ടായിരുന്നു.പ്രണയസല്ലാപത്തിനിടയിലവൾ  വിലയേറിയ ഒരു സമ്മാനം അവനു വേണ്ടി ഓഫർ ചെയ്തു. 


എന്താണ് സമ്മാനമെന്നവൻ പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല.

സമ്മാനം കൈപ്പറ്റുമ്പോൾ നിങ്ങൾക്ക് അതൊരു സർപ്രൈസ് ആ യിത്തീ രും എൻ്റെ ഹൃദയമാണതിൽ എന്നൊക്കെ പറഞ്ഞപ്പോൾ ,ദാമു വികാരഭരിതനായി.കൂടുതൽക്കൂടുതൽ അവളെ സ്നേഹിച്ചു. മന:കോട്ടകൾ കെട്ടി.

തൻ്റെ പ്രിയതമനുള്ള വിലയേറിയ സമ്മാനം കൊറിയറിൽ അയക്കുന്നതും , സമ്മാനപ്പെട്ടിയുമെല്ലാം വീഡിയോകോളിൽ  പ്രദർശി പ്പിച്ചിരുന്നു.

എന്നിട്ടവൾ പറഞ്ഞു. നാളെ ഈ സമ്മാനം നിങ്ങളുടെ രാജ്യത്തെ എയർപ്പോർട്ടിൽ എത്തും 600 ഡോളറിനു തുല്യമായ കാശ്  ഇതിൻ്റെ ടാക്സായി അടച്ചാൽ എൻ്റെ ഹൃദയ തുല്യമായ സമ്മാനം നിങ്ങൾക്ക് കൈപ്പറ്റാം,, കിട്ടിയാൽ ഉടനെ തന്നെ എന്നെ വിളിക്കണം എന്നു പറഞ്ഞു ഫോൺ വെച്ചു.


രാവിലെ കൊറിയർ കമ്പനിക്കാരുടെ ഫോൺ വിളിയും കാത്ത് ഉറക്കമൊഴിച്ചവൻ കാത്തിരുന്നു,, പ്രതീക്ഷിച്ച പോലെ വിളിയും വന്നു.45500 രൂപ ഉടൻ അവർ പറഞ്ഞ എക്കൗണ്ടിൽ അടയ്ക്കണമെന്ന് മാത്രമല്ല, അരമണിക്കൂറിനുള്ളിൽ അടയ്ക്കണം എന്നും. പറഞ്ഞ കാശ് കയ്യിലില്ലാത്ത അവൻ പലരെയും സമീപിച്ച് കൃത്യമായി പണമടച്ചു.

പിറ്റേന്ന് രാവിലെ ആ വിലപ്പെട്ട സമ്മാനപ്പൊതി വിട്ടിലെത്തുന്നതും കാത്ത് തൻ്റെ ഇഷ്ട പ്രാണേശ്വരിയെ മനസ്സിലോർത്ത്,ആനന്ദ  തിമർപ്പിൽ നിൽക്കുമ്പേൾ വീണ്ടും വന്ന ഫോൺ സന്ദേശത്തിലവർ പറഞ്ഞു. നിങ്ങളുടെ കൊറിയർ എത്തിക്കാൻ ചില തടസ്സങ്ങളുണ്ട് , എയർപോർട്ടിൽ കസ്റ്റംസ്  നികുതിയായി 98 000 രൂപ കൂടി അടക്കണം. ആ വാർത്ത കേട്ടവൻ പകച്ചുപോയി അവൻ്റെ പക്കൽ വേറെ കാശില്ലയിരുന്നു. ഈ വിവരം തൻ്റെ പ്രിയതമയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു ,മറ്റു മാർഗ്ഗ  മില്ല  ഉടനെ അടയ്ക്കണം, ആ പെ  ട്ടി കൈപ്പറ്റി തുറന്നാൽ അതും അതിലപ്പുറവും അടയ്ക്കാനുള്ള എൻ്റെ വലിയ സമ്പാദ്യമതിലുണ്ട്. 

എല്ലാം ഞാൻ നിങ്ങൾക്കു വേണ്ടി മാറ്റി വെച്ചതാണ്,,, നിങ്ങളുടെ രാജ്യത്തെ സർക്കാർ പറഞ്ഞ പണമടച്ച് എൻ്റെ വിലയേറിയ സമ്മാനം നിങ്ങൾ കൈപ്പ റ്റണമെന്നൊക്കെ കെഞ്ചി പറഞ്ഞപ്പോൾ , അവന് കയ്ച്ചിട്ട് തുപ്പാനും വയ്യ , മധുരിച്ചിട്ടിറക്കാനും വയ്യ,,, അവൻ ആത്മസങ്ക ടത്തിലായി.

കയ്യിൽ കാശില്ലെന്നവൻ കെഞ്ചി പറഞ്ഞപ്പോൾ കർക്കശമായവൾ പറഞ്ഞു. എൻ്റെ വില പിടിപ്പുള്ള ആ സമ്മാനം കൈപ്പറ്റാത്ത നിങ്ങളെ ഞാൻ ബ്ലോക്ക് ചെയ്യുകയാണെന്ന് പറഞ്ഞു. ദാമുവിൻ്റെ ഫോൺ നമ്പർ ബ്ലോക്കാക്കി എങ്ങോ മറഞ്ഞു. 


ആ വിലയേറിയ സമ്മാനത്തിന് ഇത്രമാത്രം വിലയുണ്ടെന്നും  ഇതൊരു ഇൻ്റർനെറ്റ് തട്ടിപ്പാണെന്നും  പിന്നീടവന് മനസ്സിലായി,, ഇതുപോലെ നിരവധി ദാമുമാർ നമുക്കിടയിൽ ജി വിച്ചിരിക്കുന്നുണ്ട്, ജാഗ്രതൈ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)