മാവൂർ : എളമരം കരീം MP ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്കും ആക്ഷൻ കമ്മറ്റി ആർ ടി എ,ആർ ടിഒ എന്നിവർക്കും നൽകിയ നിവേദനത്തെ തുടർന്ന് മാവൂർ വരെ സർവ്വീസ് നടത്തി കൊണ്ടിരിക്കുന്ന ബസുകൾക്ക് പാലം വഴി എടവണ്ണപ്പാറ വരെ ഓടുവാനുള്ള അനുമതി നൽകാൻ തീരുമാനമായി.
ഇന്ന് മുതൽക്ക് തന്നെ ബസുകളോടിതുടങ്ങും
കൂടുതൽ പുതിയ പെർമിറ്റുകളും തുടർ ദിവസങ്ങളിലായി അനുമതി നൽകി തുടങ്ങും. ഇന്ന് രാവിലെ 7.45 ന് എളമരത്തെത്തിയ ആദ്യ സർവ്വീസിന് വൻ വരവേൽപ്പായിരുന്നു നാട്ടുകാർ നൽകിയത്
Tags:
MAVOOR
