കൊടിയത്തൂർ :കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആറ് മാസംകൊണ്ട് 108 വീടുകള്‍ .91 ഗുണഭോക്താക്കള്‍ കരാര്‍രേഖ ഒപ്പുവെച്ചു.
ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തീകരിക്കും.20 പേര്‍ക്ക് മുന്‍കൂര്‍ തുക കൈമാറി. 50 പേര്‍ വീടിന്റെ ഫൗണ്ടേഷന്‍ ആരംഭിച്ചു.4 കോടി 32 ലക്ഷം രൂപയുടെ ഭവനപദ്ധതിയാണിത്.
ഹഡ്‌കോയില്‍ നിന്നും 2 കോടി 32 ലക്ഷം രൂപ പത്ത് വര്‍ഷത്തേക്ക് ഗ്രാമ പഞ്ചായത്ത് വായ്പയെടുക്കുന്നത്.
ലൈഫ് ഭവനപദ്ധതി പ്രകാരം 4 ലക്ഷം രൂപയാണ് ഒരു വീടിന് നല്‍കുന്നത്.
പണിപൂര്‍ത്തിയാവുന്നതോടെ പഞ്ചായത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്ന് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി പറഞ്ഞു.
Tags:
KODIYATHUR
