Flash News

Nattu Media

കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'കുട്ടിത്തുറ


കൊടിയത്തൂർ : വേനലവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിനത്തിൽ 'കുട്ടിത്തുറ' സംഘടിപ്പിച്ച് കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ.

കുട്ടികളുടെ വീടുകളിൽ നിന്ന് വിഭവങ്ങൾ ശേഖരിക്കുകയും കുട്ടികൾ തന്നെ പർസ്പരം പങ്കിട്ട്  നോമ്പുതുറയ്ക്കുകയും ചെയ്താണ് 'കുട്ടിത്തുറ' അവിസ്മരണീയമാക്കിയത്.


കെ ജി വിഭാഗം ഉൾപ്പടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും 'കുട്ടിത്തുറ' യിൽ പങ്കാളികളായി. ചെറുകടികളും പഴവർഗങ്ങളും സെപഷ്യൽ വിഭവങ്ങളും നോമ്പുതുറ സമൃദ്ധമാക്കി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും  സീനിയർ അസിസ്റ്റന്റ്  സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.


പിടിഎ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ , ശിഹാബ് കുന്നത്ത് , എ കെ ഹാരിസ്, നവാസ് പുതിയോട്ടിൽ, മുജീബ്,സ്കൂൾ ലീഡർ ബിലാൽ ഫൈസ് , ഡെപ്യൂട്ടി ലീഡർ  ഷയാൻ ശബീർ,മാഗസിൻ എഡിറ്റർ മിഷ മെഹ്റിൻ,ബാലസമാജം സെക്രട്ടറി മുഹമ്മദ് ബിഷ്ർ ,ഷമീറ കക്കോടി, ഫരീദ പൊക്കുന്ന്,സുസ്മിന , നജ്മുന്നീസ,രഹ് ന സാലിം , സൗമ്യ പന്നിക്കോട്, കെ സാറ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)