Flash News

Nattu Media

ചിത്രരചന മത്സരവും ചിത്രരചന ക്യാമ്പും നടത്തി


വാഴക്കാട് : CHMKMHS വാഴക്കാട് ൽ ചിത്രരചനമത്സരവും ചിത്രരചന ക്യാമ്പും നടത്തി. വിവിധ പ്രദേശങ്ങളിൽ നിന്നായി എഴുപതോളം കുരുന്നുകൾ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 9 മണിയോടെ ആരംഭിച്ച പരിപാടി സ്കൂൾ മാനേജർ കെവി മുഹമ്മദ്‌ സാഹിബ്‌ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ഇക്ബാൽ സാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ  പി ടി എ പ്രസിഡന്റ്‌ ജാഫർ സാഹിബ്‌ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രശസ്ത ചിത്രകാരൻ 
അമീൻ സാർ മാവൂർ ക്യാമ്പിന് നേതൃത്വം നൽകി. കുട്ടികൾ മനോഹരമായി ചിത്രങ്ങൾ വരക്കുകയും നിറം നൽകുകയും ചെയ്തു. മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.മൂന്ന് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് ഉപഹാരങ്ങൾ നൽകി. Up വിഭാഗത്തിൽ ഹന്ന ഷെറിൻ വാഴക്കാട് ഒന്നാം സ്ഥാനവും. ഷെർമീൻ ചേരുവായൂർ രണ്ടാം സ്ഥാനവും സബ്ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹല ഊർക്കടവ് ഒന്നാം സ്ഥാനവും  ഷെറിൻ സി രണ്ടാം സ്ഥാനവും കിഡ്സ്‌ വിഭാഗത്തിൽ ഫാത്തിമ സഹ്‌റ കോലോത്തുങ്കടവ് ഒന്നാം സ്ഥാനവും  റുമെഹ ചീടിക്കുഴി രണ്ടാം സ്ഥാനവും നേടി. വരും സന്ദർഭങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾ ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്തി കൊണ്ട് റിംഷ ടീച്ചർ നന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)