വാഴക്കാട് ചെറുവട്ടൂർ നെരോത്ത് നജ്മുന്നീസ ഭർതൃ വീട്ടിൽ വീടിൻ്റെ ടെറസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വാഴക്കാട് പൂതാടമ്മൽ ആലിയുടെ മകൾ ഇന്നലെ ഞായറാഴ്ചയാണ് വീടിൻറെ ടെറസിന്റെ മുകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. നജ്മുന്നീസയുടെ കുടുംബത്തിനും, നാട്ടുകാർക്കും മരണത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ സമിതി രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
നജ്മുന്നീസയുടെ കുടുംബം പോലീസ് അന്വേഷണത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചതിനാൽ പോലീസ് ജാഗ്രത പുലർത്തണമെന്നും, അല്ലാത്തപക്ഷം മറ്റ് ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്നും വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം ആവശ്യപ്പെട്ടു.
Tags:
VAZHAKKAD
