വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിനെ നടുകെ പിളർത്തി കടന്ന് പോകുന്ന ചീക്കോട് കുടിവെള്ള പദ്ധതിയിൽ നിന്നും വാഴക്കാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വില്ലേജ് വികസന സമിതി അഭിപ്രായപ്പെട്ടു. പഞ്ചായത്തിലെ ഉയർന്ന മേഖലയിൽ ദിവസങ്ങളോളമായി വെള്ളം ലഭിച്ചിട്ടില്ലെന്നും വിഷു - ഈദ് എന്നീ വിശേഷ ദിവസങ്ങളിൽ പോലും ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളതാണെന്നും വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവിക്കുന്ന ദിനങ്ങളായതിൽ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം എം. എൽ. എ യുടെ സാനിധ്യത്തിൽ ഉദ്യോഗസ്ഥർ - രാഷ്ട്രീയ പ്രതിനിധികൾ - ജന പ്രതിനിധികൾ എന്നിവർ ചേർന്നുള്ള സംയുക്ത യോഗം ഉടൻ ചേരുന്നതിനു യോഗം തീരുമാനിച്ചു
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുളിയേക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു
വില്ലേജ് ഓഫീസർ എൻ. കെ. ഗിരീഷ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജൈസൽ എളമരം, കെ. അലി, അശോകൻ, അമീറലി, കബീർ പറമ്പിൽ, സദാശിവൻ, എന്നിവർ സംബന്ധിച്ചു സംസാരിച്ചു.
വില്ലേജ് ഓഫീസർ സ്വാഗതവും ,ഫീൽഡ് അസി: ഓഫീസർ കെ. റഷീദ് നന്ദിയും പറഞ്ഞു
Tags:
VAZHAKKAD
