ചെറുവാടി: ധ്വനി സംഗീത കൂട്ടായ്മ സംഘടിപ്പിച്ച പെരുന്നാൾ നൈറ്റ് സംഗീത വിരുന്ന് നാടിന് ഹൃദ്യമായി. ധ്വനി സംഗീത കൂട്ടായ്മയിലെ കലാകാരൻമാരുടെ നേതൃത്വത്തിൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ശംലൂലത്ത് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്തംഗവും സംഘാടക സമിതി ചെയർമാനുമായ ബാബു പൊലുകുന്നത്ത് അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് അംഗം കരീം പഴങ്കൽ, കെവി അബ്ദുറഹ്മാൻ, അഷ്റഫ് കൊളക്കാടൻ,രവീന്ദ്രൻ മാസ്റ്റർ,ഫസൽ ബാബു, കുഞ്ഞോയി പാറക്കൽ, റഹീം കണിച്ചാടി,മോഹൻദാസ് കെ, സംസാരിച്ചു. കണ്ണൻ ചെറുവാടി സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
തുടർന്ന് കിഷോർ കുമാർ കൊണ്ടോട്ടി, തേജ, ശീതൾ, സാജൻ, സജീഷ്,ശരീഫ്, റഫീഖ്, തുടങ്ങിയവർ അണിയിച്ചൊരുക്കിയ സംഗീത വിരുന്നും നടന്നു.
Tags:
CHERUVADI
