Flash News

Nattu Media

ജാമിഉൽ ഫുതൂഹിൽ 'ബദറുൽ കുബ്റാ' ആത്മീയ സമ്മേളനം നാളെ

നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ബദർ അനുസ്മരണ പരിപാടിയായ 'ബദറുൽ കുബ്റാ' ആത്മീയ സമ്മേളനം നാളെ വെള്ളിയാഴ്ച നടക്കും. റമളാൻ പതിനേഴാം രാവിൽ നടക്കുന്ന പരിപാടിയിൽ പതിനായിരങ്ങൾ പങ്കെടുക്കും.


ദൃഢവിശ്വാസത്തിെൻറയും ത്യാഗസന്നദ്ധതയുടെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന ചരിത്രപോരാട്ടമായ ബദ്റിന്റെ ഓർമ്മകൾ അയവിറക്കിയുള്ള സമ്മേളനം വിശ്വാസികൾക്ക് പുതിയ ആത്മീയ ഉണർവ്വ് നൽകും. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തോട് കൂടെ ആരംഭിക്കുന്ന ചടങ്ങിൽ നിരവധി പരിപാടികൾ നടക്കും.

ഡോ.അബ്ദുൽ ഹകീം അസ്ഹരി ഖുതുബയും സി മുഹമ്മദ് ഫൈസി ജുമുഅ പ്രഭാഷണവും നിർവഹിക്കും. പതിനായിരങ്ങൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്താർ ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമാകും. ഇസ്ലാമിക ചരിത്ര ശേഷിപ്പുകൾ  സൂക്ഷിക്കാൻ വേണ്ടി ജാമിഉൽ ഫുതൂഹിൽ പ്രത്യേകമായി സജ്ജീകരിച്ച 'ഖിസാനതുൽ ആസാർ' ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ചടങ്ങിൽ വിശ്വാസികൾക്കായി സമർപ്പിക്കും. ബദർ പ്രഭാഷണവും അദ്ദേഹം നടത്തും. 

ചടങ്ങിൽ സയ്യിദ് അലി ബാഫഖി, ഇ സുലൈമാൻ മുസ്‌ലിയാർ, കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ തുടങ്ങി നിരവധി സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കും.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)