കോഴിക്കോട് : സമസ്ത കേരള സുന്നീ യുവജന സംഘം മുഖപ്പത്രമായ സുന്നീ വോയ്സ് ദ്വൈവാരിക ലക്കം ഇരുപത്തിമൂന്ന്, ഇരുപത്തിനാല് പതിപ്പുകൾ ആധാരമാക്കി കോഴിക്കോട് ജില്ലാ എസ്.വൈ.എസ് സാംസ്കാരികം ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരം ഇന്ന് വെള്ളി (14-4-'23) വൈകുന്നേരം അഞ്ച് മണിക്ക് ഓൺ ലൈൻ പ്ലാറ്റ്ഫോം വഴി നടക്കും. ശനി വൈകുന്നേരം അഞ്ച് മണി വരെ മത്സരത്തിൽ പങ്കെടുക്കാം.
ഏറെ മാറ്റങ്ങളോടെ അടുത്തായി ഇറങ്ങിയ ലക്കങ്ങളൊക്കെ വായനാക്കാറെ പൂർവ്വോപരി ഹഠാദാകർശിച്ചിട്ടുണ്ട്.
പ്രാസ്ഥാനിക വർത്തമാനങ്ങൾക്കപ്പുറം സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക തലങ്ങളിൽ പല പ്രമുഖരുടെയും
കവർ സ്റ്റോറികളും
ലേഖനങ്ങളും
വിശകലനങ്ങളും മറ്റുമായി ഏറെ സമൃദ്ധമാണിന്ന് ഓരോ ലക്കവും.
അനന്തരാവകാശ ചർച്ചകളും, ജീവാമൃതായ ജല സംരക്ഷണ കാഴ്ചപ്പാടുകളും ,
റമളാന്റെ അകവും പുറവും സവിസ്തരം പ്രതിപാദിക്കുന്ന നിരവധി ലേഖനങ്ങളും,
ആദർശ വഴിയിലെ സംവാദങ്ങളിലെ നാഴികകല്ലായ കൊട്ടപ്പുറം സംവാദത്തിന്റെ ഓർമ്മക്കുറിപ്പുകളും , ബദറിന്റെ സന്ദേശവും,
സാമ്പത്തിക ക്രയവിക്രയ മാനദണ്ഡങ്ങളും പാവപ്പെട്ടവന്റെ അവകാശമായ സകാതും തുടങ്ങി പ്രൈം സ്റ്റോറി,ചരിത്രം, ഹെൽത്ത്, ലൈഫ് സ്റ്റൈൽ,ദിശ, കാലികം, ആദർശം ടൈറ്റിലുകളിലായി കാലികമായി കനപ്പെട്ട രചനകളടങ്ങിയതാണ് പുതിയ പതിപ്പുകളായ ഇരുപത്തിമൂന്ന്, ഇരുപത്തിനാല് ലക്കങ്ങൾ. ഒരു വിശ്വാസി നിർബന്ധമായും അറിയേണ്ട വിശ്വാസകർമ്മ വ്യവഹാര മേഖലകളിലെ നിരവധി വിവരങ്ങളാണ് പതിപ്പിലുളളത്. പ്രായപരിധിയില്ലാതെ കുടുംബിനികൾക്കും വിദ്യാർത്ഥികൾക്കു മുൾപ്പെടെ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അരീക്കോട്, താമരശ്ശേരി സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ETI ഇൻസ്റ്റിറ്റ്യൂഷൻസ് നൽകുന്ന 3333 , 2222, 1111 പ്രൈസ് മണിയും മൊമെന്റോയും സമ്മാനങ്ങളായി ലഭിക്കും. പെരുന്നാൾ രാവിലാണ് വിജയികളെ പ്രഖ്യാപിക്കുക. ലക്കങ്ങളുടെ PDF ഫയൽ സുന്നീ വോയ്സ് സൈറ്റിൽ ലഭ്യമാണ്. പതിനാല് സോണുകളിലേയും എക് സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രചാരണത്തിനും പങ്കാളിത്തത്തിനും നേതൃത്വംനൽകുന്നത്.
ഗൂഗ്ൾ ഫോം ലിങ്ക് താഴെ👇
https://quizzory.in/id/6435029c038a3608b7f2e330
സുന്നീ വോയ്സ് പ്രശ്നോത്തരി
2023 ഏപ്രിൽ 14 വെള്ളി 5 pm
Tags:
KOZHIKODE
