കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിൽ സാമൂഹിക -സാംസ്കാരിക- വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന 'തണൽ' സാംസ്കാരിക വേദി ഈദ് സൗഹൃദ സംഗമവും ആദരവും സംഘടിപ്പിച്ചു .
കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് അനീസ് കലങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി. റിയാസ്, മെമ്പർ ഫസൽ കൊടിയത്തൂർ ആശംസകൾ നേർന്നു.
ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി നിയമിതനായ എൻ. അലി അബ്ദുല്ല, മാധ്യമ ഫെല്ലോഷിപ്പ് നേടിയ ബഷീർ കൊടിയത്തൂർ, യുവ സംരഭകൻ കെ.ടി. നസിം അഹമ്മദ്, ജി.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ , യുവഎഴുത്തുകാരൻ അബിൻ അഹമ്മദ് എന്നിവരും വിവിധ മൽസര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരും ആദരവ് ഏറ്റുവാങ്ങി.
കെ.ഹസ്സൻകുട്ടി , കെ.എം അബദുറഹിമാൻ ഹാജി, ഡോ: കാവിൽ അബദുല്ല, സലാം കൊടിയത്തൂർ, കെ.എം അബ്ദുൽ ഹമീദ്, മജീദ് മൂലത്ത്, ശംസുദ്ധീൻ കുന്നത്ത്, കെ.ടി.അബ്ദുല്ല മാസ്റ്റർ, വി.വി ഉണ്ണിമോയി, എം.എ ഹക്കിം മാസ്റ്റർ, പ്രേമകുമാരി ടീച്ചർ, അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, സൈത് കഴായിക്കൽ എന്നിവരാണ് ഉപഹാരങ്ങൾ കൈമാറിയത്.
കഴുത്തൂട്ടിപുറായ ജി.ൽ.പി. സ്കൂൾ വികസനത്തിന് പ്രവാസികൾ സ്വരൂപിച്ച ഫണ്ട് അബ്ദുൽ അഹദ് ടി.കെ, എം.പി അൻവർ എന്നിവർ ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർക്ക് കൈമാറി .
ശിഹാബ് തൊട്ടിമ്മൽ, എകെ. റാഫി, ഹാരിസ് അമ്പലക്കണ്ടി, എ.കെ.സുൽഫിക്കർ, ഹാരിസ് ഊരാളി, ശിഹാബ് പി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി വി.വി. നൗഷാദ് സ്വാഗതവും, ട്രഷറർ എൻ.ശംസുദ്ധീൻ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
