കാരശ്ശേരി : കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട് അപ്രൂവലിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവ വന്‍ തോതില്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണന്നും . എല്ലാ സേവനങ്ങൾക്കും വസ്തുക്കള്‍ക്കും വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ ഏറെ പ്രയാസപ്പെടുന്ന സാധാരണക്കാരന് പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണിതന്നും . ഗ്രാമപഞ്ചായത്തിന് വരുമാനം വര്‍ദ്ധിക്കുമെങ്കിലും ഇത്തരത്തില്‍ സാധാരണക്കാരനെ പ്രയാസപ്പെടുത്തിയുള്ള വരുമാന വര്‍ദ്ധനവ് ഗ്രാമപഞ്ചായത്തിന് ആവശ്യമില്ല. ആയതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിച്ചുള്ള ഉത്തരവ് പിന്‍വലിക്കുന്നതിന് ആവശ്യപ്പെടുന്നതോടൊപ്പം അധിക നിരക്ക് ഒഴിവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചു നല്‍കണമെന്നും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ പ്രമേയം അവതരിപ്പിച്ചത്.
Tags:
KARASSERY
