ചേന്ദമംഗല്ലൂർ : റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ഹൃദ്യമായ അനുഭവമായി മാറി. ചേന്ദമംഗല്ലൂർ കടാമ്പള്ളി റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു.
ചടങ്ങിന് അസോസിയേഷൻ സെക്രട്ടറി ഇസ്ത്തീക്കർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് നിസാർ താന്നിക്കണ്ടി അധ്യക്ഷത വഹിച്ചു.
ഇഫ്താർ സംഗമത്തോട് അനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ക്വിസ് മത്സരം നിഹാൽ ടി കെ, ബഹിജ് ടി കെ എന്നിവർ നിയന്ത്രിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടന്നു.
സംഗമത്തിന് കൺവീനർ ജബ്ബാർ കെ വി, ജസീൽ വാഹിദ്, ഇഹ്സാൻ ഷാനു, മജീദ് ടി കെ, മുജീബ് ടി കെ, നാസർ ടി കെ, സർജാസ്, അബ്ദുല്ല കാനക്കുന്നത്, അഷറഫ് കെ ടി, കുഞ്ഞഹമ്മദ്, സൈഫുദ്ദീൻ, ഇബ്രാഹിം മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, ഷബീർ മാസ്റ്റർ, കബീർ വി പി, ഫിറോസ് വിപി , മുനീറ, സുലാല എന്നിവർ നേതൃത്വം നൽകി.
Tags:
MUKKAM


