Flash News

Nattu Media

സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുക -- സലഫി മസ്ജിദ് ഈദ് ഗാഹ്


കൊടിയത്തൂർ : മനുഷ്യർക്കിടയിൽ സാഹോദര്യവും സ്നേഹവും സൗഹാർദവും രൂഢമൂലമാക്കാൻ ആവുന്നതും ശ്രമിക്കണമെന്ന് സൗത്ത് കൊടിയത്തൂർ സലഫി മസ്ജിദ് സംഘടിപ്പിച്ച ഈദ് ഗാഹ് ആഹ്വാനം ചെയ്തു,
 സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആൾക്കാർ ഒരുമിച്ചു കൂടിയ ഈദ് ഗാഹിന്ന് കെ പി അബ്ദുറഹിമാൻ സുല്ലമി നേതൃത്വം നൽകി.


 ഭൂമിയിൽനിന്ന് വിട പറഞ്ഞവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും രോഗമായി പ്രയാസപ്പെടുന്നവരെ ആശ്വസിപ്പിക്കണമെന്നും അദ്ദേഹം ഉണർത്തി. നമ്മുടെ മക്കളെ നാം നമ്മോട് ചേർത്തു പിടിക്കണം. അവരുടെ സഞ്ചാരത്തിൽ നമ്മുടെ ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കണം. ദൈവപ്രകീർത്തനത്തിൽ ആയിരിക്കണം നമ്മുടെ ഓരോ ദിനരാത്രങ്ങളും.
മതസൗഹാർദ്ദം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. ഈദ് ഗാഹ് ഓർമ്മപ്പെടുത്തി.
 പായസവിതരണം കൊണ്ടും മിഠായി വിതരണം കൊണ്ടും ഈദ് ഗാഹിനെ മാധുര്യമുള്ളതാക്കി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)