സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസയിൽ വിദ്യാർത്ഥികൾക്കായി സമൂഹ നോമ്പുതുറയും അവാർഡ് ദാനവും നടത്തി. മദ്രസയിൽ കഴിഞ്ഞ ദിവസം നടന്ന ഖുർആൻ പ്രദർശനത്തോടനുബന്ധിച്ച് ഖുർആൻ മത്സരങ്ങളിൽ വിജയികളായവർ ക്കുള്ള സമ്മാനദാനമാണ് നൽകിയത്. പ്രവാസി സഹോദരന്മാരുടെ സഹകരണത്തോടെയാണ് ക്യാഷ് അവാർഡുകൾ വിതരണം നടത്തിയത്. ഖുർആൻ പാരായണം, ഹിഫ്ള്, ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തിയത്.
മദ്രസ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി സി അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി,പി ടി എ പ്രസിഡണ്ട് സി പി സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ക്യാഷ് അവാർഡുകൾ വിതരണം നടത്തി. സദർ മുദരിസ് പി.അബ്ദുറഹിമാൻ സലഫി, കാരാട്ട് മുഹമ്മദ് മാസ്റ്റർ, പി വി നൗഷാദ്, പി ഹബീബ് റഹ്മാൻ, ഗുൽ ഫറാസ് മുഹമ്മദ്, കെ ഖൈറുന്നിസ, എ പി സുബൈദ, പി നിഹില, സി പി സാജിത, കെ കെ ബാസില തുടങ്ങിയവർ പങ്കെടുത്തു.
Tags:
KODIYATHUR


