ചെറുവാടി : " എൻ്റെ ചെറുവാടി " വാട്സാപ്പ് കൂട്ടായ്മ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. 'ഇന്നലെകൾ' എന്ന പേരിൽ തയ്യാറാക്കിയ സപ്ലിമെൻ്റ് മാധ്യമ പ്രവർത്തകനും മുക്കം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റുമായ സി. ഫസൽ ബാബുവിന് നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഷംലൂലത്ത് പ്രകാശന കർമം നിർവഹിച്ചു. ഗുലാം ഹുസൈൻ കൊളക്കാടൻ, ബച്ചു ചെറുവാടി, കണ്ണൻ ചെറുവാടി, കെ.എച്ച് മുഹമ്മദ് നിയാസ് ചെറുവാടി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, മാധ്യമ പ്രവർത്തകൻ ബച്ചു ചെറുവാടി, കെ.എച്ച് മുഹമ്മദ്, ഗുലാം ഹുസൈൻ ചെറുവാടി, സി.കെ കുഞ്ഞോയി, കെ.പി അബ്ദുറഹിമാൻ, അലവി ചെറുവാടി,അബ്ദുറഹ്മാൻ കണിച്ചാടി, ഷബീർ കെടി തുടങ്ങിയവരുടെ അനുഭവക്കുറിപ്പുകൾ അടങ്ങിയ സപ്ലിമെൻ്റിന് എം എൽ എ ലിൻേറാ ജോസഫ്, ജില്ല പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റേറ്റ് മുക്ക് വാർഡ് മെമ്പർ അബ്ദുൽ മജീദ് കൊട്ടപ്പുറത്ത് തുടങ്ങിയവരുടെ ആശംസകളുമുണ്ട്.
Tags:
CHERUVADI

