മുക്കം:എത്തിക്കൽ മെഡിക്കൽ ഫോറം (ഇ എം എഫ്) മുക്കം ചാപ്റ്റർ ,ഇഫ്ത്താർ സംഗമം മാധ്യമം മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സുബ്ഹാൻ ബാബു അധ്യക്ഷത വഹിച്ചു. എത്തിക്കൽ മെഡിക്കൽ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി ഡോ: അബ്ദുറഹിമാൻ ദാനി ,ഇ എം എഫ് പ്രവർത്തനങ്ങളെ കുറിച്ചും, ഡോക്ടേഴ്സ് കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. ഡോ സാബിക്ക് സ്വാഗതവും ഡോ: ഫവാസ് നന്ദിയും പറഞ്ഞു .മുക്കത്തെയും പരിസരങ്ങളിലെയും നിരവധി ഡോക്ടർ മാർ പങ്കെടുത്ത സംഗമം ഇഫ്താറോട് കൂടി സമാപിച്ചു.
Tags:
MUKKAM
