മാട്ടു മുറിയിൽ ഉയർന്ന വാടക നൽകി പ്രവൃത്തിക്കുന്ന MCF കേന്ദ്രം നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നും, ചെറിയ ഒരു കുടുസായ പീടിക മുറിയാണ് ടാർ പായ വലിച്ചുകെട്ടി വാടകക്കെടുത്തത്, പഞ്ചായത്തിൽ MCF കേന്ദ്രത്തിന് സ്ഥിരം കെട്ടിടം പണിതിട്ടില്ല എന്നും, ശുചിത മിഷൻ നൽകിയ ലക്ഷങ്ങൾ തിരിച്ചടക്കേണ്ട സ്ഥിതിയാണ് ശേഖരിച്ച മാലിന്യച്ചാക്കുകൾ കൊണ്ടുപോകാൻ കഴിയാതെ പല സ്ഥലങ്ങളിലായി
കെട്ടിക്കിടക്കുകയാണെന്നും, അതിലൊരു സൂക്ഷിപ്പു കേന്ദ്രമായി കൊടിയത്തൂർ G MUP സ്കൂളിന് ചേർന്നുള്ള സ്മാരക സ്റ്റേജും മാറ്റിയിരിക്കുകയാണെന്നും ഇത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും സാഹിബ് 1945 നവമ്പർ 23 ന് അവസാനമായി പ്രസംഗിച്ച സ്ഥലമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്ത് അദ്ദേഹത്തിൻ്റെ സ്മാരകത്തോട് കാണിച്ച അനാദരവ് പ്രതിഷേധാർഹമാണെന്നും സ്മാരക സ്റ്റേജിൽ നിന്നും മാലിന്യച്ചാക്കുകൾ അടിയന്തരമായി മാറ്റണമെന്നും CPIM തെയ്യത്തുംകടവ് ,കൊടിയത്തൂർ ബ്രാഞ്ചുകൾ ആവശ്യപ്പെട്ടു.
യോഗത്തിൽ അബ്ദുള്ള പി.പി അധ്യക്ഷത വഹിച്ചു നാസർ കൊളായി, ജാഫർ KT, രാജൻ എ, കരീം കൊടിയത്തൂർ, ശാമിൽ കെ പ്രസംഗിച്ചു
Tags:
KODIYATHUR

