ചെറുവാടി: തെനെങ്ങാപറമ്പ് മസ്ജിദുൽ അൻസാർ മഹല്ല് കമ്മറ്റിയും കേരള മുസ്ലിം ജമാഅത്, SYS, SSF സംയുക്തമായി പ്രാർത്ഥന സദസ്സും ഇഫ്താറും സംഘടിപ്പിച്ചു.
ഇന്നലെ (ഞായർ) വൈകുന്നേരം നടന്ന പരിപാടിയിൽ പ്രാർത്ഥന സദസ്സിന് മഹല്ല് ഖത്തീബ് മുഹമ്മദ് നുഹ്മാൻ ഫാളിലി നേതൃത്വം നൽകി.
മദ്രസ വിദ്യാർഥി, വിദ്യാർഥിനികളുൾപ്പടെ യുവാക്കളും മുതിർന്നവരും മറ്റു മത സാമൂഹിക നേതാക്കളുടെയും സാനിധ്യം കൂടി ചേർന്നപ്പോൾ ഇഫ്താർ ശ്രദ്ധേയമായി മാറി.
Tags:
CHERUVADI

