Flash News

Nattu Media

കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പ്രാവുകളെ കൂട്ടമായി കൊന്ന് പിടിച്ചുകൊണ്ടു പോകുന്നു

പിന്നിൽ അന്യ സംസ്ഥാന ലോബികളോ.....⁉️

🎥 ദൃശ്യങ്ങൾ ചെറുവാടി ലൈവിൻ ലഭിച്ചു..

കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി, ചെറുവാടി തുടങ്ങിയ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നെല്ല് കൊയ്ത വയലുകളിൽ എത്തുന്ന പ്രാവുകളെ വലയിട്ട് പിടിച്ച് കഴുത്ത് നെരിച്ച് കൊന്ന് പിടിച്ചു കൊണ്ടുപോകുന്നതായി പരാതി. ഇതിന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി വൻ ലോബികൾ തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു.

നെല്ല് കൊയ്ത വയലുകളിൽ സീസൺ നോക്കി വന്ന് പഞ്ചായത്തിലെ പന്നിക്കോടും അടുത്ത പ്രദേശങ്ങളിലായി തമ്പടിക്കുന്ന പത്തോളം വരുന്ന തമിഴ് നാട് സ്വദേശികളായ സംഘം കെണി ഉപയോഗിച്ച് പ്രാവുകളെ കൂട്ടമായി പിടിച്ച് കൊന്ന് ചാക്കിൽ കെട്ടി കൊണ്ടു പോകുനിന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കഴിഞ്ഞ ദിവസം കൊടിയത്തൂർ കാരകുറ്റിയിൽ 150 ഓളം പ്രാവുകളെ കൊന്ന് ചാക്കിൽ കെട്ടി കൊണ്ടുപോയിട്ടുണ്ട്. ഇത് കണ്ട സമീപത്തെ നാട്ടുകാർ വനം വകുപ്പിൽ പരാതപ്പെട്ടെങ്കിലും അവർ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത് .

പുഞ്ചപ്പാടങ്ങളിലെ കതിര് തേടി വരുന്ന മിണ്ടാപ്രാണികളെ കൂട്ടകൊല ചെയ്യുന്ന ഈ പ്രവർത്തി തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദം ഉണ്ടായില്ല എങ്കിൽ അമ്പല പ്രാവുകൾ എന്ന് വിളിക്കുന്ന ഈ പറവകൾക്ക് വംശനാശം സംഭവിക്കുമെന്ന് ഇവിടത്തെ കർഷകർ ഓർമപ്പെടുത്തുന്നു.

വീഡിയോ കാണുന്നതിന് / കൂടുതൽ അറിയുന്നതിന് 👇 ▶️
https://youtu.be/w83ycYvMaBs





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)