Flash News

Nattu Media

യു.ഡി.എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി


കട്ടാങ്ങൽ: 2022-23 സാമ്പത്തിക വർഷം ഇന്ന് അവസാനിക്കാൻ ഇരിക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട പദ്ധതി വിഹിതം കൈമാറാതെ സർക്കാർ നടത്തുന്ന ഒളിച്ചു കളിയിൽ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന യു. ഡി. എഫ് കമ്മിറ്റി ആഹ്വന പ്രകാരം ചാത്തമംഗലം പഞ്ചായത്തിലെ യു. ഡി. എഫ് ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി.


ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന സമരം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി.ടി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു, പരിപാടിക്ക് എൻ പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയൻകോട്, ടി.കെ സുധാകരൻ, എൻ.എം ഹുസെൻ, വേലായുധൻ അരയങ്കോട് , എൻ.പി ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു സമരത്തിന് ജനപ്രതിനിധികളായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ.പി വൽസല, റഫീഖ് കൂളിമാട്,ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീലസലീം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)