Flash News

Nattu Media

ജോലി ഒഴിവ്


കിഴുപറമ്പ് : കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റിനു കീഴിൽ കീഴുപറമ്പിൽ പ്രവർത്തിക്കുന്ന കാഴ്ചയില്ലാത്തവർക്കായുള്ള അഗതിമന്ദിരത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1- മെയിൽ വാർഡൻ : പ്ലസ്ടു പാസായിരിക്കണം (ഡിഗ്രി , മുൻപരിചയം അഭികാമ്യം) . ഡ്രൈവിങ് അറിഞ്ഞിരിക്കണം.

2- ഫീമെയിൽ കുക്ക് . പ്രവൃത്തി പരിചയം, ശാരീരിക ക്ഷമത എന്നിവ അഭികാമ്യം.

3- ഫീമെയിൽ നഴ്സ് . ജി.എൻ.എം. അല്ലെങ്കിൽ എ.എൻ.എം. കോഴ്സ് കഴിഞ്ഞിരിക്കണം. മുൻപരിചയം അഭികാമ്യം.

4- നൈറ്റ് വാച്ച്മാൻ - എഴുത്തും വായനയും ഡ്രൈവിങ്ങും അറിഞ്ഞിരിക്കണം. മുൻ പരിചയം അഭികാമ്യം.

അപേക്ഷകൾ അഡ്മിനിസ്ട്രേറ്റർ, കേരളാ ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരം, കീഴുപറമ്പ പി.ഒ., അരീക്കോട് . 673639 മലപ്പുറം ജില്ല എന്ന വിലാസത്തിൽ ഏപ്രീൽ ആറിന് വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
8590210375
6282320931
9447318214 .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)