Flash News

Nattu Media

കോട്ടമുഴി പാലം പുനർനിർമ്മാണത്തിന് 4.21 കോടി രൂപയുടെ ഭരണാനുമതി

തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂർ - കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോട്ടമുഴി പാലം പുനർനിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപയുടെ ഭരണാനുമതി നൽകി.

ശോചനീയാവസ്ഥയിലായിരുന്ന പാലം പുനർനിർമ്മിക്കണമെന്ന ജനങ്ങളുടെ പ്രധാന ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.

മുൻപ് പാലത്തിന്റെ ഭിത്തിക്കെടുത്ത് വിള്ളൽ ഉണ്ടെന്ന് പറഞ് ഇതുവഴി ബസ് ഉൾപ്പെടെ ഉള്ള വലിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിരുന്നു. പിന്നീട് റോഡ് വികസനവുമായി ബന്ധപ്പെട്ടു കൊണ്ട്  താൽക്കാലിക പരിഹാരം കാണുകയായിരുന്നു.

എന്നാൽ രണ്ട് പഞ്ചായത്തുക്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇവിടത്തെ നാട്ടുക്കാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യമായിരുന്നു പുതിയ ഒരു പാലം. നിലവിലെ പാലത്തിന് ഇപ്പോഴത്തെ റോഡുമായി താരതമ്യപ്പെടുത്തുമ്പോൾ വീതി കുറവാണ്.എന്നാൽ  പൊതു മരാമത്ത് അനുമതി നൽകിയ പാലത്തിന് നിലവിലെ എല്ലാം പ്രശ്നങ്ങളും പരിഹരിച്ച് വീതിയോട് കൂടിയ പാലത്തിനാണ് അനുമതി നൽകിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)