Flash News

Nattu Media

മലയോര മേഖലയിൽ ശക്തമായ മഴ


കോഴിക്കോട്
ജില്ലയിലെ മലയോര പഞ്ചായത്തുകളായ താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, മുക്കം, കൊടിയത്തൂർ, കാരശ്ശേരി  എന്നീ പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം തുടങ്ങിയ ശക്തമായ തുടരുന്നു. ചില ഇടങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് 

തിരുവമ്പാടി പുന്നക്കൽ വഴിക്കടവ് പുഴയുടെ താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒഴുകി പോയി. അതേസമയം നിരോധനം മറികടന്ന് പതങ്കയത്ത് എത്തിയ രണ്ടു വിനോദ സഞ്ചാരികൾ മഴവെള്ളപ്പാച്ചിലിൽ  കുടുങ്ങി.
ഇവരെ നാട്ടുകാരുടെയും സന്നദ്ധ സേനയുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നിരോധനം മറികടന്ന ഇവർക്കെതിരെ കേസ് ചാർജ് ചെയ്യണം എന്ന് നാട്ടുക്കാർ പറഞ്ഞു. പുഴയിൽ ഇറങ്ങുന്നതിനു നിരോധനം നിലനിൽക്കുന്ന ഈ സാഹചര്യത്തിലും പതങ്കയത്തും സമീപങ്ങളിലും ടൂറിസ്റ്റുകളുടെ വൻ തിരക്കാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
👇👇 





Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)