മുക്കം | കരുതലോടെ ഒരുങ്ങാം മഴപ്പെയ്ത്തിലേക്ക് എന്ന ശീര്‍ഷകത്തില്‍ എസ് വെെ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മുക്കം സോണില്‍ തുടക്കമായി.സോണ്‍ തല ഉദ്ഘാടനം ചെറുവാടി സര്‍ക്കിള്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുവാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂൾ പരിസരം ശുചീകരിച്ച് നടന്നു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ് കൊടിയത്തൂർ ഉദ്ഘാടനം ചെയ്തുസോൺ ഭാരവാഹിളായ ഖാസിം സഖാഫി,യൂസഫ് വലിയപറമ്പ്, ഉമ്മർ കരളിപ്പറമ്പ്,സ്കൂൾ അധ്യാപകൻ എൻ വി അബ്ദുറഹ്മാൻ,പിടിഎ പ്രസിഡണ്ട് സി വി അബ്ദു റസാഖ്, സർക്കിൾ പ്രസിഡണ്ട് ഖാസിം ചെറുവാടി , ജനറൽ സെക്രട്ടറി സിദ്ദീഖ് കട്ടയാട്ട്, അലി സി. നൗഷാദ് കളത്തിൽ,ഷാജി പന്നിക്കോട്, ഷാഫി ചുള്ളിക്കപറമ്പ്, സിറാജ്, റിശാദ്, ഖാലിദ് തുടങ്ങിയവർ നേതൃത്വം നല്‍കി.
