Flash News

Nattu Media

നെല്ല് സംഭരിക്കാൻ തുടങ്ങി

കൊടിയത്തൂർ: അന്യം നിന്നുപോയ നെൽകൃഷി വീണ്ടെടുക്കാൻ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താരംഭിച്ച നെൽകൃഷി കർഷകർക്കുള്ള പ്രോത്സാഹനമായി സർക്കാർ സബ്സിഡികൾ നൽകുന്നതിന് പുറമേ, സംഭരിച്ച നെല്ലുകൾ സർക്കാർ സിവിൽ സപ്ലൈസിലൂടെ നേരിട്ട് ഗ്രാമ ഗ്രാമാന്തരങ്ങളിൽ വന്നേറ്റെടുക്കുന്നു.

ചിത്രം: കേരള സർക്കാരിന്റെ സിവിൽ സപ്ലൈസിന്റെ ജീവനക്കാരും ലോറികളും കാരക്കുറ്റിയിലെത്തി നെല്ല് സംഭരിച്ച് പാലക്കാട് ഗോഡൗണിലേക്ക് കൊണ്ടുപോവുന്നു.

കേരളത്തിനാവശ്യമായ നെല്ലുകൾ   നാട്ടിൻപുറങ്ങളിൽ നിന്നും ശേഖരിക്കുകയാണ്. ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ ലാഭകരമല്ലെന്ന പേരുപറഞ്ഞു തരിശിട്ടു കിടന്ന കാലത്തെ പിറകിലാക്കി സർക്കാർ കൈതാങ്ങിയപ്പോൾ കർഷകർക്ക തൊരാശ്വാസമായി .

കാരക്കുറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ  സംഘത്തിൻെറ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത്  നാലര ഏക്കറയോളം നെൽകൃഷിയൊരുക്കിയിരുന്നു. സഹായവുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പലിശരഹിത വായ്പ നൽകി പ്രോത്സാഹനം നൽകുകയും ചെയ്തു.

അതുപോലെ കാരക്കുറ്റിയിലെ കർഷകരും അവരുടെ നെൽ വയലുകളിലും, പാട്ടത്തിനെടുത്ത വയലുകളിലും നെൽകൃഷി ഒരുക്കിയിരുന്നു. അവരുടെയെല്ലാം പാടത്ത് സ്വർണ്ണവിളഞ്ഞപ്പോൾ അതേറ്റെടുക്കാൻ കേരള സർക്കാരിന്റെ സിവിൽ സപ്ലൈസിന്റെ ജീവനക്കാരും ലോറികളും കാരക്കുറ്റിയിലെത്തി നെല്ല് സംഭരിച്ച് പാലക്കാട് ഗോഡൗണിലേക്ക് കൊണ്ടുപോയി. 

കാരക്കുറ്റിയിൽ നാട്ടൊരുമ സാശ്രയ സംഘം പ്രസിഡണ്ട് കെ കെ സി നാസർ സംഘത്തിന്റെ നെല്ലുകൾ സിവിൽ സപ്ലൈസിനു കൈമാറി. ഇനി സർക്കാർ വിതരണം ചെയ്യുന്ന അരിയിൽ കാരക്കുറ്റികാർക്കും , കൊടിയത്തൂർ കാർക്കും , ചെറുവാടി കാർക്കും അഭിമാനിക്കാം.അവരുടെ അധ്വാനത്തിന്റെ വിലയെപറ്റി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)