ഓർഗനൈസിങ്ങ് സെക്രട്ടറി സി കെ ബീരാൻകുട്ടി പുൽപ്പറമ്പിൽ സ്പോൺസർ ചെയ്ത സുപ്രഭാതം ദിനപത്രം ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി നജീബ് ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു വിളക്കോട് ,എൻ. കെ നസീർ മാസ്റ്റർ ,നവാസ് എള്ളങ്ങൾ ലൈബ്രേറിയൻ സുനിൽ പി പി എന്നിവർ സന്നിഹിതരായി.
ഹിന്ദു ഇംഗ്ലീഷ് ദിനപത്രം, ദേശാഭിമാനി,
മലയാള മനോരമ,
മാതൃഭൂമി, മാധ്യമം, ചന്ദിക, സിറാജ്, കേരളകൗമുദി, എന്നീ നാട്ടിലിറങ്ങുന്ന മുഴുവൻ ദിനപത്രങ്ങളൾക്കുപുറമെ മാതൃഭൂമി,ദേശാഭിമാനി,കലാകൗമുദി,ചിന്ത, രിസാല, എന്നീ വാരികകളും .യുറീക്ക, തത്തമ്മ,ശാസ്ത്ര കേരളം,
യുവധാര എന്നീ മാസികകളും കൂടാതെ ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.
Tags:
KODIYATHUR
