കൊടിയത്തൂർ : സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ബിജെപി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ബിജെപി പ്രവർത്തകർ കൊടിയത്തൂർ അങ്ങാടിയിലൂടെ പ്രകടനം നടത്തിയതിനുശേഷം ആണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ഗിരീഷ് തേവള്ളി ഈ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ബിജെപി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ശ്രീ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ എം കെ അഭിഷേക് സ്വാഗതം പറയുകയുംചെയ്തു.സംസ്ഥാന കൗൺസിൽ അംഗം ശ്രീ ബാബു മൂലയിൽ. ബിജെപി മുക്കം മണ്ഡലം പ്രസിഡണ്ട് ശ്രീ സി ടി ജയപ്രകാശൻ മാസ്റ്റർ, ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റിയംഗം ശ്രീ നസീം കൊടിയത്തൂർ എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ശ്രീ അശോകൻ ഇടപ്പെട്ട നന്ദി പ്രകാശിപ്പിച്ചു.
Tags:
KODIYATHUR


