കൊടിയത്തൂർ : യുവധാര ഗ്രന്ഥശാല & വായനശാല കാരക്കുറ്റിയിൽ സ്മാർട്ട് ഹോളിഡേയ്സ് സ്പോൺസർ ചെയ്ത സിറാജ് ദിനപത്രം മാനേജർ ആദിൽ മംഗലശ്ശേരിയിൽ നിന്നും ഗ്രന്ഥശാല പ്രസിഡണ്ട് കെ.സി നജീബ് ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, എം.അബ്ദുറഹിമാൻ , ലൈബ്രേറിയൻ സുനിൽ പി പി എന്നിവർ സന്നിഹിതരായി.
ഹിന്ദു ഇംഗ്ലീഷ് ദിനപത്രം, ദേശാഭിമാനി, മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ചന്ദിക, സുപ്രഭാതം, കേരളകൗമുദി, എന്നീ നാട്ടിലിറങ്ങുന്ന മുഴുവൻ ദിനപത്രങ്ങളൾക്കുപുറമെ മാതൃഭൂമി,ദേശാഭിമാനി,കലാകൗമുദി,ചിന്ത, രിസാല, എന്നീ വാരികകളും .യുറീക്ക, തത്തമ്മ,ശാസ്ത്ര കേരളം,
യുവധാര എന്നീ മാസികകളും കൂടാതെ ഗ്രന്ഥശാലയിൽ 1500 പുസ്തകങ്ങളും നിലവിലുണ്ട്.
Tags:
KODIYATHUR
