Flash News

Nattu Media

നികുതി കൊള്ള പിൻവലിക്കണം: എളമരം വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു


വാഴക്കാട് : ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് എന്ന പേരിൽ ഇന്ധന സെസ്സ് , കുടിവെള്ള കരം, വൈദ്യുതി ചാർജ്, കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസ്, അപേക്ഷാഫീസ്, കെട്ടിട നികുതി, തുടങ്ങി സമസ്തമേഖലയിലെയും സർവ്വീസുകൾക്ക്  കുത്തനെയുള്ള വർധന നടപ്പിലാക്കിയ പിണറായി സർക്കാറിൻ്റെ നികുതി കൊള്ള പിൻ വലിക്കണമെന്നാവശ്യപ്പെട്ട് വാഴക്കാട് മണ്ഡലം എളമരം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് പഞ്ചായത്ത് എളമരം വാർഡ് സേവാ കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം,വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ,മണ്ഡലം  കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി. എ. കരീം, ജനറൽ സെക്രട്ടറി ഷംസു മപ്രം ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അസീസ് എടപ്പെട്ടി  സേവാദൾ ജില്ല സെക്രട്ടറി പി. രാജേഷ്, വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി .റഫീഖ് ബാബു , കെ. കൃഷ്ണദാസൻ, (ബാബു) ,വാസു മണ്ണാറക്കുഴി,  നാസർ ചെറിയ മംഗലത്ത്, പി.അബ്ദു, പി. റഷീദ് എന്നിവർ സംബന്ധിച്ചു

നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ സമർപ്പിക്കുന്ന പ്ലാൻ, പെർമിറ്റ് ഫീസ്, കെട്ടിട നികുതി, അപേക്ഷ ഫീസ്  എന്നിവയുടെ വർദ്ധനവ് സാധാരണക്കാരായ 
 പാവപ്പെട്ട പൊതുജനങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തടസ്സമാണെന്നും
എല്ലാ മേഖലയിലെയും അധിക നികുതി ചുമത്തിയ ഇടതുപക്ഷ സർക്കാറിന്റെ നിലപാട് തിരുത്തണമെന്നും  ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)