എരഞ്ഞിമാവ് :- കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ 25 ഓളം കുടുംബവും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടും മൂന്നും ഉൾപ്പെട്ട അഞ്ഞങ്ങാട് ആനക്കല്ല് പ്രദേശത്ത് 45 കുടുംബങ്ങളും 70 കുടുംബങ്ങൾ കൂടിച്ചേർന്ന് സ്നേഹ നഗർ റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബ സംഗമവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി റഹ്മാൻ ലോഗോ പ്രകാശനം നിർവഹിച്ചു. മുസ്തഖീം കാരണത്ത് അധ്യക്ഷതവഹിച്ചു . ഫിലിപ്പ് മമ്പാട്, എ പി മുരളീധരൻ എന്നിവർ ബോധവൽക്കരണം ക്ലാസിന്റെ നേതൃത്വം നൽകി. ചടങ്ങിൽ പാവപ്പെട്ട കുടുംബത്തിന് മൂന്ന് സെന്റ് ഭൂമിയുടെ പ്രമാണ കൈമാറ്റം സുരേന്ദ്രൻ അഞ്ഞങ്ങാട് രവി കുടുംബത്തിന് കൈമാറി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കരീം പഴങ്കൽ, എട്ടാം വാർഡ് മെമ്പർ രതീഷ് കളകുടിക്കുന്നത്ത്, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മുഹമ്മദ് അസ്ലം, ഗ്ലോബൽ പ്രവാസി വെൽഫെയർ സംഘം വൈസ് പ്രസിഡണ്ട് അബ്ബാസ് കളത്തിൽ, സിൻസിയർ യുണൈറ്റഡ്
പ്രസിഡണ്ട് ആരിഫ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ജാഫർ ടി കെ സ്വാഗതവും, ശിവൻ ചെമ്പാഴിത്തൊടി നന്ദിയും രേഖപ്പെടുത്തി. റഹ്മത്തുള്ള കെ പി,ഗഫൂർ വെക്കാട്ട്, ഫസലുറഹ്മാൻ കെ കെ, ഖാലിദ്, ശിവൻ ചീനികണ്ടി, പി എ അബ്ദുൽ നാസർ, സുലാല മുസ്തഖീം, ആയിഷ ഹന്ന ടി കെ നേതൃത്വം നൽകി.
Tags:
PANNICODE
