ചെറുവാടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന ചെറുകിട കച്ചവടക്കാരെ വൻ തുക പിഴ ഈടാക്കി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കണമെന്ന് സി. പി. ഐ. ചെറുവാടി ബ്രാഞ്ച് കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിതരണക്കാർ എത്തിക്കുന്ന ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് വിൽക്കുന്ന കച്ചവടക്കാരാണ് എല്ലാറ്റിനും ഉത്തരവാദികൾ എന്ന മട്ടിൽ 10000-25000 രൂപ വരെ പിഴ ഈടാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. നല്ല ഉദ്ദേശത്തോടെയാണ് നിരോധനം നടപ്പാക്കുന്നതെങ്കിൽ അത്തരം പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉത്പാദനവും വിതരണവുമാണ് നിരോധിക്കേണ്ടതെന്ന് യോഗം ചുണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിയും കച്ചവട മാന്ദ്യവും കാരണം നട്ടെല്ലൊടിഞ്ഞ ചെറുകിട കച്ചവടക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സി പി ഐ ബ്രാഞ്ച് യോഗം അറിയിച്ചു.
ബ്രാഞ്ച് സെക്രട്ടറി അസീസ് കുന്നത്ത്, ലോക്കൽ സെക്രട്ടറി വി. കെ. അബൂബക്കർ, സത്താർ കൊളക്കാടൻ, എം കെ ഉണ്ണിക്കോയ, കെ വാഹിദ്, രവീന്ദ്രൻ കൈതക്കൽ, ടി പി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:
CHERUVADI
