കൂളിമാട് : ദീർഘകാലം കൂളിമാടിലെയും പരിസരത്തെയും സജീവ പൊതുപ്രവർത്തകനും നിസ്വാർത്ഥ സേവകനും ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന എ. സി.മുഹമ്മദാജിയുടെ നാമധേയത്തിൽ സംസ്ഥാനത്തെ മികച്ച സാമൂഹ്യ പ്രവർത്തകന് അവാർഡ് ഏർപ്പെടുത്താൻ എ.സി. മുഹമ്മദാജി അനുസ്മരണ സമിതി തീരുമാനിച്ചു. മുപ്പതാം ചരമ വാർഷികത്തിൽ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. ഉപദേശക സമിതി വൈസ് ചെയർമാൻ എ സി. അലിയുടെ അധ്യക്ഷതയിൽ ചെയർമാൻ
അത്തൂളി കുട്ടൂസ ഹാജി ലോഞ്ചിംഗ് നടത്തി. വാർഡ് മെമ്പർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. ഇ. മുജീബ് (അക്ഷര കൂളിമാട് ), എ. ഫൈസൽ, ഇ .അബ്ദുൽ ഗഫൂർ ,വി. ബശീർ സംസാരിച്ചു. അനുസ്മരണ സമിതി ചെയർമാൻ ഇ. കുഞ്ഞോയി സ്വാഗതവും എ. അഫ്സൽ നന്ദിയും പറഞ്ഞു.
Tags:
KOOLIMAD
