കോഴിക്കോട് : എസ്.എസ് എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുടർ പഠനത്തിന് ദിശാബോധം നൽകുന്നതിനായി എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി സർക്കിൾ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പാരന്റ് സ് അസംബ്ലിക്ക് ജില്ലയിൽ മികച്ച തുടക്കം.മുക്കം സോണിലെ ചെറുവാടി ഹയർ സെക്കന്റണ്ടറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ സാംസ്‌കാരികം സെക്രട്ടറി അബ്ദുൽ മജീദ് കൊടിയത്തൂരി ന്റെ അധ്യക്ഷതയിൽ സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുൽ കലാം മാവൂർ ഉദ്ഘാടനം ചെയ്തു.
വെഫി പ്രൊജെക്റ്റ് മാനേജർ പി.കെ അബ്ദുസമദ് യൂണിവേഴ്സിറ്റി കരിയർ പാരന്റിംഗ് സെഷനിൽ രക്ഷിതാക്ക ളോടും കുടികളോടും സംവദിച്ചു.'ലഹരിയോട് നോ പറയുക' സെഷനിൽ ചെറുവാടി.സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ ക്ലാസെടുത്തു.തുടർന്ന് കരിയർ കൗൺസിലിംഗ് സെഷനിൽ എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സി.കെ അഹമ്മദ് റാസി, ഐ.പി. എഫ് ഡയറക്ടർമാരായ ഒ. മുഹമ്മദ് സ്വാലിഹ്, നവാസ് കുതിരാടം, വി. നിയാസ്,കെ അഹ്മദ്ഖാസിം തുടങ്ങിയവർ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി മുഖാമുഖം നടത്തി. ജി.എച്ച്.എച്ച്.എസ് ചെറുവാടി പ്രിൻസിപ്പൾ ശക്കീബ്കീലത്ത്, പി.ടി.എ പ്രസിഡണ്ട് സി.വി റസാഖ്,സോൺ പ്രസിഡണ്ട് സി കെ അബ്ദുൽ ഹമീദ് സഖാഫി,റസാഖ് സഖാഫി ആശംസകളർപ്പിച്ചു.
സിദ്ധീഖ് കട്ടയാട്ട്, അലി സി, കെ നൗഷാദ്,ശാഫി, പി.പി.മുജീബ്, സിറാജ്, മുഹമ്മദ് പന്നിക്കോട് തുടങ്ങിയവർ നേതൃത്വം നൽകി. സോൺ സെക്രട്ടറി കെ.ടി അബ്ദുറഹ്മാൻ സ്വാഗതവും സർക്കിൾ സാംസ്കാരികം സെക്രട്ടറി കെ.കെ. റിശാദ് നന്ദിയും പറഞ്ഞു.ജില്ലയിൽ 94 കേന്ദ്രങ്ങളിൽ പാരന്റ്സ് അസംബ്ലി സംഘടിപ്പിക്കും.
Tags:
KOZHIKODE
