Flash News

Nattu Media

പ്രളയ മുന്നൊരുക്കം : ജൂൺ രണ്ടിന്,വിപുലമായ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ വാഴക്കാട് വില്ലേജ് തല ജനകീയസമിതി യോഗ തീരുമാനം


വാഴക്കാട് : മഴ നേരത്തെ എത്തിച്ചേരുമെന്ന  കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ പഞ്ചായത്തിൽ ഉണ്ടായിട്ടുള്ള പ്രളയ സാഹചര്യം വിലയിരുത്തി പ്രളയ മുന്നൊരുക്കം നടത്തുന്നതിന്റെ ഭാഗമായ് വാഴക്കാട് പഞ്ചായത്തിലെ രാഷ്ട്രീയകക്ഷി നേതാക്കൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സർവകക്ഷിയോഗം വിളിച്ചുചേർക്കുന്നതിന് 19 / 5 / 2023ന് വില്ലേജ് ഓഫീസിൽ ചേർന്ന വാഴക്കാട് വില്ലേജ് തല  ജനകീയസമിതി യോഗം തീരുമാനിച്ചു.

 ജൂൺ രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് വാഴക്കാട് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് യോഗം നടത്തുന്നതിനും തീരുമാനിച്ചു.

 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അബൂബക്കർ അധ്യക്ഷതവഹിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സക്കറിയ ഉദ്ഘാടനം ചെയ്തു.

 വില്ലേജ് ഓഫീസർ ഗിരീഷ് എൻ. കെ സ്വാഗതവും, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കെ. റഷീദ് നന്ദിയും പറഞ്ഞു.

 രാഷ്ട്രീയ കക്ഷി നേതാക്കളായ ജൈസൽ എളമരം, കെ. അലി വാഴക്കാട്, വി.കെ അശോകൻ, എം. അമീറലി,കബീർ പറമ്പിൽ, എ. സി കൃഷ്ണൻ, എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)